X

നൊമ്പരത്തോടും നന്ദിയോടും കേരളത്തെ സ്മരിച്ചു ഇലീസ് മടങ്ങുന്നു; ഇനിയും വരും

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഓഫീസിലെത്തി നന്ദി അറിയിക്കുകയായിരുന്നു

സഹോദരിയുടെ വേർപാടിൽ ഉള്ള ദുഃഖം ഉള്ളിലൊതുക്കിയും അവരെ തേടിയുള്ള യാത്രയിൽ ഒപ്പം നിന്നവരെ സ്മരിച്ചു കൊണ്ടും ഇലീസ് കേരളത്തോടു യാത്ര പറയുന്നു. കോവളത്തു പീഡനത്തിനിരയായി കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരി ഇലീസാണു സർക്കാരിനും തിരച്ചിലിൽ സഹായിച്ചവർക്കുമുള്ള നന്ദി അറിയിച്ചത്. ഇനിയും കേരളത്തിലേക്കു വരുമെന്നും ഇലീസ് വ്യക്തമാക്കി.

സര്‍ക്കാരും ടൂറിസം മന്ത്രിയും തങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുകയും, ഒപ്പം നില്‍ക്കുകയും ചെയ്തതു മറക്കാനാകില്ലെന്നും ഇലീസ് പറഞ്ഞു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഓഫിസിലെത്തി കണ്ടതിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.

സഹോദരിയുടെ മൃതദേഹം കണ്ടെത്തിയ രണ്ടു യുവാക്കള്‍ക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു ലക്ഷം രൂപയോടൊപ്പം തങ്ങളുടെ വകയായി ഒരു ലക്ഷം രൂപ കൂടി തരാൻ സന്നദ്ധരാണെന്നു ഇലീസ് മന്ത്രിയെ അറിയിച്ചു. ദുരന്തം ഏൽപ്പിച്ച ആഘാതം മറി കടക്കാൻ സമയം എടുക്കുമെങ്കിലും കേരളത്തോട് ഇപ്പോഴും ഏറെ സ്നേഹമാണെന്നും ഇലീസ് പറഞ്ഞു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും കേരള ടൂറിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മന്ത്രി ഇലീസിനു സമ്മാനിച്ചു.

രണ്ടു ദിവസം കൂടി കേരളത്തിൽ തങ്ങിയ ശേഷമായിരിക്കും ഇലിസയുടെ മടക്കയാത്ര.

സ്കോട്ട്ലന്‍ഡ് യാര്‍ഡില്‍ പോയി പഠിച്ചതുകൊണ്ട് കാര്യമില്ല, അല്‍പ്പം മനുഷ്യത്വം വേണം പോലീസിന്; ലിഗ, ജസ്ന കേസുകളില്‍ സംഭവിച്ചത്

This post was last modified on May 9, 2018 7:06 pm