X

ചീഫ് ജസ്റ്റിസ് മാറി നിന്ന് അന്വേഷണം നേരിടണം: ഇന്ദിര ജയ് സിംഗ്

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്ന അഭിഭാഷകന്റെ പരാതിയില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ദിര ജയ് സിംഗ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സുപ്രീം കോടതി മുന്‍ ജീവനക്കാരിയുടെ ലൈംഗിക പീഡന പരാതിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, പദവിയില്‍ നിന്ന്‌ മാറി നിന്ന് അന്വേഷണം നേരിടണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഇന്ദിര ജയ്‌സിംഗ്. മാസ്റ്റര്‍ ദ റോസ്റ്റര്‍ ആയി തുടരാന്‍ ചീഫ് ജസ്റ്റിസിന് അവകാശമില്ല. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്ന അഭിഭാഷകന്റെ പരാതിയില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ദിര ജയ് സിംഗ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റിസിനെതിരായ പരാതി പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി ഇന്ദിര ജയ്‌സിംഗ് രംഗത്തെത്തിയിരുന്നു. ഇന്ദിര ജയ്‌സിംഗിന്റെ ലോയേഴ്‌സ് കളക്ടീവ് എന്ന സംഘടനയുടെ വാര്‍ത്താ സൈറ്റായ ലീഫ് ലെറ്റ്, ചീഫ് ജസ്റ്റിസിനെതിരായ പരാതി വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ഈ വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് തന്നെ ഉള്‍പ്പെട്ട ബഞ്ച് സ്‌പെഷല്‍ സിറ്റിംഗ് നടത്തിയതിനേയും മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ബഞ്ച് രൂപീകരിച്ചതിനേയും ഇന്ദിര ജയ്‌സിംഗ് വിമര്‍ശിച്ചിരുന്നു.

This post was last modified on April 25, 2019 5:17 pm