X

അന്താരാഷ്ട്ര യോഗാ ദിനം: ചിത്രങ്ങള്‍

ലക്നൌവിലെ അംബേദ്കര്‍ സഭാ സ്ഥലില്‍ 60,000ലധികം പേരോടൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്തത്‌.

അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ വിവിധ സംഘടനകളുടെയും സേനകളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ആഭിമുഖ്യത്തില്‍ യോഗ സംഘടിപ്പിച്ചു. വിപുമായ പരിപാടികളാണ്  രാജ്യത്തിന്ടെ വിവിധ ഭാഗങ്ങളില്‍ നടന്നത്.  ലക്നൌവിലെ അംബേദ്കര്‍ സഭാ സ്ഥലില്‍ 60000ല്‍ അധികം പേരോടൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്തത്‌. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ രാം നായിക്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവരും മോദിയോടൊപ്പം പരിപാടിയില്‍ പങ്കെടുത്ത്.  നാവികസേനയുടെ ആഭിമുഖ്യത്തില്‍ കപ്പലുകളിലും മുങ്ങിക്കപ്പലുകളിലും യോഗ സംഘടിപ്പിച്ചു. അഹമ്മദാബാദില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി, ബാബ രാംദേവ് എന്നിവരുടെ നേതൃത്വത്തില്‍ യോഗ സംഘടിപ്പിച്ചു. അഭ്യാസപ്രകടനങ്ങളും ഉണ്ടായിരുന്നു.

ചിത്രങ്ങള്‍ കാണാം:

ലക്‌നൗവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗ

 



ബംഗാള്‍ ഉള്‍ക്കടലില്‍ ഐഎന്‍എസ് ജലാശ്വയിലും ഐഎന്‍എസ് കിര്‍ച്ചിലും യോഗ സംഘടിപ്പിച്ചു. മുംബയ് നേവല്‍ ഡോക് യാര്‍ഡില്‍ ഐഎന്‍എസ് വിക്രമാദിത്യയിലും വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാടിലും യോഗ നടത്തി.

 

മുങ്ങിക്കപ്പലിലെ യോഗ

 

ഗുജറാത്ത് മുഖമന്ത്രി വിജയ് രുപാണി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, ബാബ രാംദേവ് (അഹമ്മദാബാദ്)

 


അഭ്യാസ പ്രകടനങ്ങള്‍

This post was last modified on June 21, 2017 12:58 pm