X

ജേക്കബ് തോമസ് ഒരു മാസത്തേയ്ക്ക് കൂടി അവധി നീട്ടി

ഒരു മാസത്തെ അവധിക്ക് ശേഷം ജേക്കബ് തോമസ് ഇന്ന് തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു.

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറി അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് ഒരി മാസത്തേയ്ക്ക് കൂടി അവധി നീട്ടാന്‍ അപേക്ഷ നല്‍കി. ഒരു മാസത്തെ അവധിക്ക് ശേഷം ജേക്കബ് തോമസ് ഇന്ന് തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. സെന്‍കുമാറിനെ ഡിജിപിയായി തിരികെ നിയമിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോകുന്നതിന് ഇടയിലാണ് ജേക്കബ് തോമസ് ഒരു മാസത്തേയ്ക്ക് കൂടി അവധി നീട്ടിയത്. ജേക്കബ് തോമസ് അവധിയിലാണെന്നും ഒരു മാസത്തെ അവധിക്ക് ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.