X

ഇത് ഇന്റലിജന്‍സ് പരാജയമല്ല, സുരക്ഷാസേനകളുടെ പരാജയം: ഗവര്‍ണര്‍ സത്യപാല്‍ മാലിക്

മതിയായ പരിശോധനകളില്ലാതെ ഭീകരര്‍ ഇത്തരത്തില്‍ കൊണ്ടുവന്ന് ആക്രമണം നടത്താന്‍ കഴിയുമെങ്കില്‍ അത് നമ്മുടെ പരാജയം തന്നെയാണ് - സത്യപാല്‍ മാലിക് എന്‍ഡിടിവിയോട് പറഞ്ഞു.

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 42 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സുരക്ഷാസേനകളെ വിമര്‍ശിച്ച് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ഇന്റലിജന്‍സ് വീഴ്ച വന്നിട്ടില്ലെന്നും സേനകള്‍ക്ക് കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായും ഗവര്‍ണര്‍ പറഞ്ഞു. തീര്‍ച്ചയായും സേനകള്‍ ഇക്കാര്യത്തില്‍ അലംഭാവം കാട്ടിയിട്ടുണ്ടെന്ന് സത്യപാല്‍ മാലിക് പ്രതികരിച്ചു. മതിയായ പരിശോധനകളില്ലാതെ ഭീകരര്‍ ഇത്തരത്തില്‍ കൊണ്ടുവന്ന് ആക്രമണം നടത്താന്‍ കഴിയുമെങ്കില്‍ അത് നമ്മുടെ പരാജയം തന്നെയാണ് – സത്യപാല്‍ മാലിക് എന്‍ഡിടിവിയോട് പറഞ്ഞു. അതേസമയം ശക്തമായി തിരിച്ചടിക്കുമെന്നും സംസ്ഥാനത്ത് ഭീകരവാദത്തെ വേരോടെ പിഴുതെറിയുമെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു.

This post was last modified on February 15, 2019 7:57 am