ജമ്മു കാശ്മീരിലെ റിയാസി ജില്ലയില്‍ മുസ്ലീം കുടുംബത്തിന് നേരെ സംഘപരിവാര്‍ ഗോ രക്ഷകര്‍ നടത്തുന്ന ആക്രമണത്തിന്റെ വീഡിയോകള്‍ പുറത്ത്. മുദ്രാവാക്യങ്ങള്‍ മുഴക്കി അവരുടെ ഷെഡ് തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ഗോ രക്ഷകര്‍. പൊലീസ് ഇവരെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. റിയാസിയിലെ താല്‍വാര ഭാഗത്താണ് സംഭവം. ഒരു നൊമാഡ് (നാടോടി) കുടുംബമാണ് ആക്രമിക്കപ്പെട്ടത്.
ഇരുമ്പുവടികളുമായി ആയിരുന്നു ആക്രമണം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. 11 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം അധികൃതരോട് അനുവാദം ചോദിക്കാതെ കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട കുടുംബത്തിലെ നാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പശുക്കളെ കശാപ്പ് ചെയ്യാന്‍ കൊണ്ടുപോവുകയാണ് എന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.
വീഡിയോ:
This post was last modified on April 24, 2017 9:50 am
Leave a Comment