ജിഷ്ണു കേസില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാന്‍ ബാക്കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്ത് ആവശ്യമുന്നയിച്ചയാരുന്നു ബന്ധുക്കളുടെ സമരമെന്ന് ആരെങ്കിലും ചോദിച്ചോ എന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഞാന്‍ ഇടപെട്ടാല്‍ തീരുന്ന സമരമായിരുന്നില്ല. മകന്‍ നഷ്ടപ്പെട്ട ഒരു അമ്മയുടെ മാനസികാവസ്ഥ രാഷ്ട്രീയമായി മുതലെടുക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഇത് ഡിജിപി ഓഫീസിന് മുന്നില്‍ സംഭവിക്കരുതാത്ത കാര്യങ്ങളുണ്ടായി വീഴ്ച കണ്ടെത്തിയാല്‍ നടപടിയെന്നും പിണറായി പറഞ്ഞു.
ജിഷ്ണുവിന്റെ ബന്ധുക്കളുടെ സമരം എസ് യു സി ഐക്കാര്‍ എങ്ങനെ റാഞ്ചിയെന്നും പിണറായി ചോദിച്ചു. കെഎം ഷാജഹാനോട് വ്യക്തിവിരോധമുണ്ടായിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ തന്നെ നടപടി എടുക്കാമായിരുന്നില്ലേ എന്ന് പിണറായി ചോദിച്ചു. ഷാജഹാന്റെ പങ്കെന്താണെന്ന് പൊലീസ് അന്വേഷിക്കട്ടെ. ഷാജഹാന്‍റെ രക്ഷാധികാരിയായി ഉമ്മന്‍ചാണ്ടി രംഗത്ത് വന്നിട്ടുണ്ടല്ലോ എന്നും ഉമ്മന്‍ചാണ്ടി പരിഹസിച്ചു. ജിഷ്ണുവിന്റ അമ്മയുടെ വികാരം ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. അമ്മാവനായ ശ്രീജിത്തിന്റെ ഇതിലെ പങ്ക് എന്താണെന്ന് അറിയില്ല. അയാള്‍ ഒരിക്കല്‍ പറയുന്നതല്ല, മറ്റൊരിക്കല്‍ പറയുന്നതെന്നും പിണറായി പറഞ്ഞു.
Leave a Comment