X

കേരളത്തിന്റെ ദുരിതത്തിന് ആശ്വാസമേകാന്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ സമാഹരിച്ചത് 3,22,776 രൂപ

ഇന്നലെ കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയും കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ആവശ്യമുള്ള ധനസഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് പാര്‍ലമെന്റ് സ്ട്രീറ്റില്‍ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തിയിരുന്നു.

വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന കേരളത്തിന് ധനസഹായം നല്‍കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇതുവരെ പിരിച്ചെടുത്തത് മൂന്ന് ലക്ഷത്തില്‍ പരം രൂപ. 3,22,776 രൂപയാണ് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സമാഹരിച്ചത്. ഇന്ന് വൈകീട്ട് ന്യൂഡല്‍ഹിയിലെ കോണാട്ട് പ്ലേസില്‍ ഇവര്‍ സഹായാഭ്യര്‍ത്ഥനയുമായി എത്തും. ഇന്നലെ കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയും കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ആവശ്യമുള്ള ധനസഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് പാര്‍ലമെന്റ് സ്ട്രീറ്റില്‍ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തിയിരുന്നു.

Related Post
Leave a Comment