X

പ്രളയദുരിതം: കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ ജെഎന്‍എയു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

സഹായധനം കേന്ദ്രത്തിന്റെ കാരുണ്യമോ ഔദാര്യമോ അല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചു.

പ്രളയദുരിതം നേരിടുന്ന കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ ന്യൂഡല്‍ഹിയിലെ പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ ജെഎന്‍എയു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം ജെഎന്‍യു വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ പ്രതിഷേധിച്ചത്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് എല്ലാ സന്നാഹങ്ങളും ഒരുക്കിയുള്ള രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഗീതാകുമാരി അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു

സഹായധനം കേന്ദ്രത്തിന്റെ കാരുണ്യമോ ഔദാര്യമോ അല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചു. ആഭ്യന്തരമന്ത്രാലയത്തിന് മുന്നിലേക്ക് പ്രതിഷേധവുമായി നീങ്ങിയ വിദ്യാര്‍ഥികളെ പാര്‍ലമെന്റ് സ്ട്രീറ്റില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അതിനിടെ പ്രതിഷേധ പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ന്യൂസ് 18 കേരളം റിപ്പോര്‍ട്ടര്‍ എം ഉണ്ണികൃഷ്ണന്‍, കേരള കൗമുദി റിപ്പോര്‍ട്ടര്‍ അനില്‍ വി ആനന്ദ് എന്നിവരോട് പൊലീസ് മോശമായി പെരുമാറിയതായി പരാതിയുണ്ട്. മാധ്യമപ്രവര്‍ത്തകനാണെന്ന് വ്യക്തമാക്കിയിട്ടും അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

This post was last modified on August 18, 2018 7:05 pm