X

‘ഒരമ്പലം കത്തി നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും’ എന്ന പ്രസ്താവന ഇ എം എസ്ന്റേതാണെന്ന വ്യാജ പ്രചാരണം ഏറ്റു പിടിച്ച് കെ സുധാകരൻ

ഒരമ്പലം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞത്‌ കോൺഗ്രസ്‌ നേതാവും തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി. കേശവനാണ്

‘ഒരമ്പലം കത്തി നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും’ എന്ന വിഖ്യാതമായ പ്രസ്താവന ഇ എം എസ്ന്റേതാണെന്ന വ്യാജ പ്രചാരണവുമായി കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് കെ സുധാകരൻ. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പൊതു പരിപാടിയിൽ സംസാരിക്കവെ ആണ് വസ്തുത വിരുദ്ധമായ പ്രസ്താവനയുമായി സുധാകരൻ രംഗത്തെത്തിയത്.

ഒരമ്പലം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞത്‌ കോൺഗ്രസ്‌ നേതാവും തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി. കേശവനാണ് ശബരിമല തീപ്പിടിത്തത്തെക്കുറിച്ചുള്ള സി കേശവൻ്റെ പ്രതികരണമായിരുന്നു അത്.എന്നാൽ സി കേശവന്റെ ഈ പ്രതികരണം ഇ എം എസ് നമ്പൂതിരിപ്പാടിന്റെ പേരിലാക്കാൻ നേരത്തെ ബി ജെ പി നേതാവ് ഗോപാലകൃഷ്ണൻ, ആർ എസ് എസ് ഇന്റലക്ച്ചൽ സെൽ മേധാവി ടി ജി മോഹൻദാസ് എന്നിവർ ശ്രമിച്ചിരുന്നു.ഇതാണിപ്പോൾ കെ സുധാകരനും ഏറ്റു പിടിച്ചിരിക്കുന്നത്

തുടർന്ന് കോൺഗ്രസ്സ് എം എൽ എ വി ടി ബൽറാം, സാമൂഹ്യ നിരീക്ഷകനും എഴുത്തുകാരനുമായ എം എൻ കാരശ്ശേരി അടക്കമുള്ളവർ പ്രസ്താവനയുടെ നീചാവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു.

വി ടി ബൽറാം ഫേസ്ബുക്കിൽ രണ്ട് വര്ഷം മുൻപ് എഴുതിയത് ഇങ്ങനെ :

ഒരമ്പലം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞത്‌ കോൺഗ്രസ്‌ നേതാവും തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി. കേശവനാണ്‌.ഇനി നമുക്ക്‌ അമ്പലങ്ങൾക്ക്‌ തീ കൊളുത്താം എന്ന് ആഹ്വാനം ചെയ്തത്‌ സാമൂഹ്യപരിഷ്ക്കർത്താവ്‌ വി.ടി.ഭട്ടതിരിപ്പാടാണ്‌.

ചരിത്രബോധം ഒട്ടുമില്ലാത്ത, ചരിത്രനിർമ്മിതിയിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്ത, ചിലരുടെ അറിവിലേക്കായി ഇപ്പോൾ എടുത്തുപറയുന്നു എന്ന് മാത്രം.

പിണറായിയുടെ ‘അജണ്ട’യില്‍ വീണ് ശ്രീധരന്‍ പിള്ള; സവര്‍ണ രഥത്തില്‍ നവോത്ഥാന നായകരെ പതിച്ചത് ആരെന്നറിഞ്ഞിട്ടു തന്നെയോ?

ശബരിമല ഫോട്ടോ ഷൂട്ടുകാരനെ പോലീസ് പിടിച്ചു:എന്നിട്ടും കുപ്രചരണം അവസാനിപ്പിക്കാതെ ഡല്‍ഹി ബിജെപി

This post was last modified on November 12, 2018 2:43 pm