ശബരിമല സമരം തീരുമ്പോൾ ബിജെപിയും സർക്കാരിന്റെ ഭാഗമായ പാർട്ടികളും മാത്രമേ ബാക്കിയാകൂ എന്ന അഡ്വ.പി.എസ് ശ്രീധരൻപിള്ളയുടെ പരാമർശത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ‘ സമരം കഴിയുമ്പോൾ കേരളത്തിൽ നിങ്ങളും നമ്മളും മാത്രമാകുമെന്നാണ് ശ്രീധരൻപിള്ള പറയുന്നത്. അപ്പോൾ കോൺഗ്രസ് എവിടെയാണെന്ന് ആരും ചോദിക്കുന്നില്ല. കോൺഗ്രസിലെ ചിലർ മാത്രമേ നിങ്ങളുടെ കൂടെ വരൂ. ദേശീയ പാരമ്പര്യമുള്ള കോൺഗ്രസിൽ ഇപ്പോഴും മതനിരപേക്ഷതയുള്ള നിരവധി പേരുണ്ട്.” പിണറായി വിജയൻ പറഞ്ഞു.
അതെ സമയം കണ്ണൂരിലെ ഒരു കോൺഗ്രസ് നേതാവ് ഇപ്പോൾ മറുകണ്ടം ചാടാൻ തയാറായിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന എൽഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ തങ്ങൾ പ്രത്യേക അജണ്ട നടപ്പാക്കിയെന്നും അതിൽ എല്ലാ പാർട്ടികളും വന്നു വീഴുകയായിരുന്നെന്നും ശ്രീധരൻപിള്ള യുവമോർച്ചയുടെ ഒരു യോഗത്തിൽ സംസാരിച്ചത് പുറത്തുവന്ന പശ്ചാത്തലത്തിൽ ബിജെപിയുടെ വൃത്തികെട്ടതും വഞ്ചനാപരവുമായ രാഷ്ട്രീയം തുറന്നു കാട്ടപ്പെട്ടതായി പിണറായി വിജയൻ ആരോപിച്ചു. ശബരിമലയിൽ പ്രശ്നമുണ്ടാക്കാൻ സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഗൂഢാലോചന ചെയ്തെന്ന് വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
This post was last modified on November 6, 2018 8:05 am
Leave a Comment