ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. സംഘടനാ ചുമതല ഉള്ളതിനാല്‍ മത്സരിക്കുന്നില്ല എന്നാണ് ന്യൂഡല്‍ഹിയില്‍ വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ നേരത്തെ അറിയിച്ചിട്ടുണ്ടെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് ആലപ്പുഴയില്‍ മത്സരിക്കുന്നത് നീതികേടാകുമെന്ന് കെസി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.
മുല്ലപ്പള്ളി രാമചന്ദ്രനേയും രമേശ് ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വ്യക്തിപരമായി തനിക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ അത് പ്രായോഗികമല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കെസി വേണുഗോപാലിന് പകരം ആലപ്പുഴയില്‍ ഡിസിസി പ്രസിഡന്റ് എം ലിജു അടക്കമുള്ളവരുടെ പേരുകള്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. വയനാട്ടില്‍ പരിഗണിക്കുന്ന ഷാനിമോള്‍ ഉസ്മാനേയും പരിഗണിച്ചേക്കും. എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടേയും പേരുകള്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.
This post was last modified on March 10, 2019 7:14 pm
Leave a Comment