X

നിലം നികത്തി റോഡ്: തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ്

കയ്യേറ്റം വ്യക്തമായിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് വിവാദമാകുന്നുണ്ട്. കോടതി ഉത്തരവിനോട്‌ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

നിലം നികത്തി റിസോര്‍ട്ടിലേയ്ക്ക് റോഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിതപരിശോധനയ്ക്ക് കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. അന്വേഷണം നടക്കട്ടെ എന്നായിരുന്നു റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രതികരണം. ആലപ്പുഴ മാര്‍ത്താണ്ഡം കായലില്‍ തോമസ് ചാണ്ടി നടത്തിയ കയ്യേറ്റം സംബന്ധിച്ച ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. കോട്ടയം കോടതിയുടെ ഉത്തരവ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ്.

തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സിപിഐ നേതാക്കള്‍ രംഗത്തുണ്ട്. സിപിഐ ദേശീയ നേതൃത്വവും തോമസ് ചാണ്ടിക്കെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം ഇനിയും കയ്യേറും എന്നായിരുന്നു ജനജാഗ്രത യാത്രയ്ക്കിടെ തോമസ് ചാണ്ടി പറഞ്ഞത്. കയ്യേറ്റം വ്യക്തമായിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് വിവാദമാകുന്നുണ്ട്. കോടതി ഉത്തരവിനോട്‌ പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മാധ്യമപ്രവര്‍ത്തകരുടെ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.

This post was last modified on November 4, 2017 1:16 pm