X

നമ്പി നാരായണനൊപ്പം ഐഎസ്ആര്‍ഒ ചാര കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എസ് കെ ശര്‍മ അന്തരിച്ചു; നഷ്ടപരിഹാരം കിട്ടാതെ

എന്റെ പെണ്‍മക്കളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. അവരെ അധ്യാപകര്‍ അടക്കമുള്ളവര്‍ അപമാനിച്ചു. രാജ്യദ്രോഹികളെന്ന് വിളിച്ചു. ജയിലില്‍ നിന്നിറങ്ങിയിട്ടും അപമാനവും ഒറ്റപ്പെടുത്തലും തുടര്‍ന്നു.

നമ്പി നാരായണനെ പോലെ ഐഎസ്ആര്‍ഒ ചാര കേസില്‍ വ്യാജ ആരോപണങ്ങളില്‍ ജയില്‍ പോവുകയും കുറ്റവിമുക്തനാക്കപ്പെടുകയും ഐഎസ്ആര്‍ഒയിലെ മുന്‍ ലേബര്‍ കോണ്‍ട്രാക്ടര്‍ എസ്‌കെ ശര്‍മ നഷ്ടപരിഹാരം കിട്ടാതെ ബംഗളൂരുവില്‍ അന്തരിച്ചു. 62 വയസായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്നു ശര്‍മ. കസ്റ്റഡിയില്‍ കടുത്ത പീഡനങ്ങള്‍ ശര്‍മ നേരിട്ടിരുന്നതായി എന്‍ഡിടിവി പറയുന്നു. 50 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് എസ്‌കെ ശര്‍മ്മയ്ക്ക് ജാമ്യം കിട്ടിയത്. 1996ല്‍ ചാര കേസ് കെട്ടിച്ചമച്ചതാണ് എന്ന് സിബിഐ വ്യക്തമാക്കുകയും 1998ല്‍ പ്രതികളെ സുപ്രീം കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ 20 വര്‍ഷമായി നഷ്ടപരിഹാരത്തിനുള്ള നിയമ പോരാട്ടത്തിലായിരുന്നു ശര്‍മ. നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീം കോടതി വിധി തനിക്ക് പ്രതീക്ഷ നല്‍കുന്നതായി മാസങ്ങള്‍ക്ക് മുമ്പ് എസ്‌കെ ശര്‍മ നേരത്തെ പറഞ്ഞിരുന്നു. പൊലീസും അന്വേഷണ ഉദ്യോഗസ്ഥരും മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തിരുന്നു. ഒരു ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം കഴിഞ്ഞാല്‍ അടുത്തയാള്‍ വരും. നീ പാകിസ്താന് പ്രതിരോധ വിവരം ചോര്‍ത്തി നല്‍കിയില്ലേ എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. കരഞ്ഞപേക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല. മൂന്ന് ദിവസം നിലത്തിരിക്കാന്‍ സമ്മതിച്ചില്ല.

എന്നെ മാത്രമല്ല, എന്റെ കുടുംബവും തകര്‍ത്തു. എന്റെ പെണ്‍മക്കളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. അവരെ അധ്യാപകര്‍ അടക്കമുള്ളവര്‍ അപമാനിച്ചു. രാജ്യദ്രോഹികളെന്ന് വിളിച്ചു. ജയിലില്‍ നിന്നിറങ്ങിയിട്ടും അപമാനവും ഒറ്റപ്പെടുത്തലും തുടര്‍ന്നു. ക്ലബില്‍ ചെന്നാല്‍ എന്നെക്കണ്ടാല്‍ പലരും പോകും. പലര്‍ക്കും എന്നെ പേടി പോലെ ആയിരുന്നു. അവരുടെ വൈകുന്നേരത്തെ ഒഴിവ് സമയങ്ങള്‍ നശിപ്പിക്കേണ്ടെന്ന് കരുതി ഞാന്‍ പിന്നീട് അവിടെ പോകുന്നത് നിര്‍ത്തി – എസ്‌കെ ശര്‍മ പറഞ്ഞിരുന്നു.

‘അന്ന് ക്രിമിനലെന്നു മുദ്രകുത്തി പോലീസ് ജീപ്പില്‍ കൊണ്ടുപോയി, ഇന്ന് അതേ വീട്ടിലേക്ക് സര്‍ക്കാര്‍ കാറില്‍’; പോരാട്ടം ഓര്‍ത്തെടുത്ത് നമ്പി നാരായണന്‍

Explainer: ഗുജറാത്തിലെ പ്ലേഗ് ബാധ മുതൽ തുടങ്ങുന്ന ചാരക്കേസ്; കേരള രാഷ്ടീയത്തെ സിഐഎ കൈവെള്ളയിലെടുത്തതിന്റെ ചരിത്രം

നമ്പി നാരായണന്‍/അഭിമുഖം: ഒരു മീന്‍ കുട്ടയില്‍ വെച്ച് കടത്തിക്കൊടുക്കാന്‍ കഴിയുന്നതാണോ ഈ സങ്കേതിക വിദ്യ?

മനോരമയ്ക്ക് ‘മറിയം തുറന്നുവിട്ട ഭൂതം’, മാതൃഭൂമിക്ക് ‘ബഹിരാകാശത്ത് ചാരപ്പുക’, ദേശാഭിമാനിക്ക് ‘ചാരപഥം’; മലയാളിയോട് ഈ മാധ്യമങ്ങള്‍ പറഞ്ഞ കഥകളാണ്

എന്റെ ഭാര്യയെ അവര്‍ മഴയത്ത് ഓട്ടോയില്‍ നിന്നിറക്കി വിട്ടിട്ടുണ്ട്; അമേരിക്കന്‍ പൗരത്വം വേണ്ടെന്ന് പറഞ്ഞവനാണ് ഞാന്‍, എന്നിട്ടാണ് എന്നെ ചാരനാക്കിയത്: നമ്പി നാരായണന്‍ സംസാരിക്കുന്നു

This post was last modified on November 1, 2018 4:26 pm