X

ലഡാക്കില്‍ ഹിമപാതം: മൂന്ന് പേര്‍ മരിച്ചു, ഒമ്പത് പേരെ കാണാനില്ല

ഖാദ്രുംഗ് ലാ പാസ് വഴി പോവുകയായിരുന്ന സ്‌കോര്‍പ്പിയോ വാഹനം ഇന്ന് രാവിലെ മഞ്ഞിനടിയില്‍പെട്ടാണ് അപകടം. ലേ ടൗണില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരത്താണ് അപകടമുണ്ടായത്.

ജമ്മു കാശ്മീരിലെ ലഡാക്കില്‍ ഹിമപാതത്തില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു. ഒമ്പത് പേരെ കാണാനില്ലെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഖാദ്രുംഗ് ലാ പാസ് വഴി പോവുകയായിരുന്ന സ്‌കോര്‍പ്പിയോ വാഹനം ഇന്ന് രാവിലെ മഞ്ഞിനടിയില്‍പെട്ടാണ് അപകടം. ലേ ടൗണില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരത്താണ് അപകടമുണ്ടായത്.

സമുദ്രനിരപ്പില്‍ നിന്ന് 17,500 അടി ഉയരത്തിലുള്ള പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റോഡുകളിലൊന്നാണ് ഇത്. പൊലീസും ജില്ലാ ഭരണകൂടത്തിന്റേയും സംസ്ഥാന ദുരന്ത പ്രതികരണ സേനയുടേയും അംഗങ്ങളും രംഗത്തുണ്ട്.

This post was last modified on January 18, 2019 2:21 pm