X

ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധി പിണറായിയുടെ തൊപ്പിയിലെ പൊന്‍തൂവല്‍: കോടിയേരി

സിബിഐയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ ശ്രമിച്ചതിനുള്ള തിരിച്ചടിയാണ് വിധി. കോടതി വിധിയോടെ ഇനിയും ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ ആരോപണം ഉന്നയിക്കാനുള്ള അവസരവും ഇല്ലാതായി.

ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധി പിണറായി വിജയന്റെ തൊപ്പിയിലെ പൊന്‍തൂവലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തില്‍ സിപിഎമ്മിനെ തകര്‍ക്കാന്‍ വേണ്ടി രാഷ്ട്രീയ എതിരാളികള്‍ ഉപയോഗിച്ച കേസാണ് ഹൈക്കോടതി വിധിയോടെ ഇല്ലാതായിരിക്കുന്നത്. കേസില്‍ പിണറായി വിജയനെ കുടുക്കിയതാണെന്ന സിപിഎമ്മിന്റെ വാദം ശരിയായിരിക്കുകയാണെന്നും കോടിയേരി അവകാശപ്പെട്ടു.

സിബിഐയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ ശ്രമിച്ചതിനുള്ള തിരിച്ചടിയാണ് വിധി. കോടതി വിധിയോടെ ഇനിയും ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ ആരോപണം ഉന്നയിക്കാനുള്ള അവസരവും ഇല്ലാതായി. സിപിഎമ്മിനെ തകര്‍ക്കാനുള്ള ഗൂഢനീക്കമായിരുന്നു നടന്നതെന്നും ഇനിയെങ്കിലും സിബിഐയെ ഉപയോഗിച്ച് ഇത്തരം കേസുകള്‍ സൃഷ്ടിക്കുന്ന പ്രവണത കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. അതേസമയം ഹൈക്കോടതി അംഗീകരിച്ചത് പാര്‍ട്ടി നിലപാടാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.

This post was last modified on August 23, 2017 3:20 pm