X

മുല്ലപ്പള്ളി വടകരയില്‍ മത്സരിക്കണമെന്ന് സുധീരനും മുകുള്‍ വാസ്‌നികും, മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി; ആവശ്യവുമായി ഇ മെയില്‍, ഫാക്‌സ് സന്ദേശങ്ങള്‍

ഉത്തര കേരളത്തിലെ സ്ഥാനാര്‍ത്ഥികളായ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് ഫാക്‌സ്, ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ചതായാണ് റിപ്പോര്‍ട്ട്.

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണ്ടും മത്സരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. വിഎം സുധീരനും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും അടക്കമുള്ള നേതാക്കളാണ് ഈ ആവശ്യം ഉന്നയിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര കേരളത്തിലെ സ്ഥാനാര്‍ത്ഥികളായ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് ഫാക്‌സ്, ഇ മെയില്‍ സന്ദേശങ്ങള്‍ അയച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം മുല്ലപ്പള്ളി ഇതിന് വഴങ്ങിയിട്ടില്ല. മത്സരിക്കാനില്ല എന്ന നിലപാട് തന്നെയാണ് അദ്ദേഹത്തിന് ഇപ്പോളും. വടകരയിലേത് ദുര്‍ബല സ്ഥാനാര്‍ത്ഥിയാകരുത് എന്നാണ് നേതാക്കളുടെ വാദം.

This post was last modified on March 19, 2019 10:49 am