X

തിരുവനന്തപുരത്ത് നേരിയ വ്യത്യാസത്തിന് തരൂരിനെ വീഴ്ത്തി കുമ്മനം താമര വിരിയിച്ചേക്കാമെന്ന് മനോരമ

എന്‍ഡിഎയ്ക്ക് 36 ശതമാനം വോട്ടും യുഡിഎഫിന് 35 ശതമാനം വോട്ടുമാണ് സര്‍വേ പ്രവചിക്കുന്നത്.

തിരുവനന്തപുരം ലോക്‌സഭ സീറ്റില്‍ ഇത്തവണ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് നേരിയ മുന്‍തൂക്കമുണ്ടെന്ന് മനോരമ ന്യൂസ് സര്‍വേ. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ബിജെപിയുടെ കുമ്മനം രാജശേഖരന്‍ ഫോട്ടോഫിനിഷില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ ശശി തരൂരിനെ പരാജയപ്പെടുത്തുമെന്നാണ് സര്‍വേ പ്രവചനം. എന്‍ഡിഎയ്ക്ക് 36 ശതമാനം വോട്ടും യുഡിഎഫിന് 35 ശതമാനം വോട്ടുമാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 25 ശതമാനം വോട്ട് മാത്രം. സിപിഐയിലെ സി ദിവാകരനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

2009ലും 2014ലും വിജയിപ്പിച്ച ശശി തരൂരിനെ ഇത്തവണ തിരുവനന്തപുരം കൈവിട്ടേക്കാം എന്നാണ് മനോരമ ന്യൂസ് സര്‍വേയുടെ പ്രവചനം. സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം തിരുവനന്തപുരമാണ്. കഴിഞ്ഞ തവണ ബിജെപിയുടെ ഒ രാജഗോപാല്‍ ലീഡ് നിലയില്‍ മുന്നിട്ട് നിന്ന ശേഷം ശശി തരൂരിന് പിന്നില്‍ പോവുകയായിരുന്നു. 14,000ല്‍ പരം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് കഴിഞ്ഞ തവണ ശശി തരൂരിന് ലഭിച്ചത്. 2009ല്‍ ഇത് ഒരു ലക്ഷത്തിനടുത്തായിരുന്നു.

This post was last modified on April 4, 2019 9:22 pm