X

‘മാ ദുര്‍ഗാ പ്രിയങ്ക ജി’: പ്രിയങ്ക ഗാന്ധിയെ ദുര്‍ഗയാക്കി ചിത്രീകരിച്ച് ലക്‌നൗവില്‍ പോസ്റ്ററുകള്‍

ആയുധധാരിണിയായി കടുവയുടെ പുറത്തിരിക്കുന്ന ദുര്‍ഗയുടെ മുഖ സ്ഥാനത്ത് പ്രിയങ്കയുടെ മുഖം വച്ചാണ് പോസ്റ്ററുകള്‍ 'മാ ദുര്‍ഗാ കാ രൂപ് ബഹന്‍ പ്രിയങ്ക ജി' എന്ന് പറഞ്ഞുള്ള വലിയ ബാനറുകളും പോസ്റ്ററുകളുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്താനിരിക്കുന്ന മെഗാ റോഡ് ഷോ – റാലിക്ക് മുന്നോടിയായി ലക്‌നൗവില്‍ പ്രിയങ്കയെ ദുര്‍ഗാദേവിയായി ചിത്രീകരിച്ച് വ്യാപകമായി പോസ്റ്ററുകള്‍. ആയുധധാരിണിയായി കടുവയുടെ പുറത്തിരിക്കുന്ന ദുര്‍ഗയുടെ മുഖ സ്ഥാനത്ത് പ്രിയങ്കയുടെ മുഖം വച്ചാണ് പോസ്റ്ററുകള്‍ ‘മാ ദുര്‍ഗാ കാ രൂപ് ബഹന്‍ പ്രിയങ്ക ജി’ എന്ന് പറഞ്ഞുള്ള വലിയ ബാനറുകളും പോസ്റ്ററുകളുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരിക്കുന്നത്.

30 മിനുട്ട് നേരത്തെ റോഡ് ഷോയാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് നടത്തുന്നത്. റോഡ് ഷോയ്ക്ക് ശേഷം ചില മണ്ഡലങ്ങളില്‍ പ്രിയങ്ക പ്രസംഗിക്കും. “നമുക്ക് പുതിയൊരു രാഷ്ട്രീയത്തിന് തുടക്കം കുറിക്കാം” എന്ന് പ്രിയങ്ക ഇന്നലെ പറഞ്ഞിരുന്നു.

This post was last modified on February 11, 2019 12:53 pm

Related Post
Leave a Comment