X

മോദിയുടെ ആത്മീയ ഗുരുവെന്ന് അവകാശപ്പെട്ടയാള്‍ക്കെതിരെ കേസ്

മോദിയുടെ ഗുരുവായ തനിക്ക് താമസ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് സാംസ്‌കാരിക മന്ത്രാലയത്തിലെ സെക്രട്ടറി എന്ന് അവകാശപ്പെട്ടയാള്‍ വഴി കത്ത് നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മീയ ഗുരുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ വ്യക്തിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ആചാര്യ പുള്‍കിത് മഹാരാജ് എന്നയാളാണ് മോദിയുടെ ആത്മീയ ഗുരുവെന്ന് പറഞ്ഞ് രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) അസിസ്റ്റന്റ് ഡയറക്ടറാണ് ഡല്‍ഹി പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ല മജിസ്‌ട്രേറ്റിന് അവകാശവാദം ഉന്നയിച്ച് വ്യാജ കത്ത് നല്‍കിയിരിക്കുന്നതായി പിഎംഒയ്ക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. മോദിയുടെ ഗുരുവായ തനിക്ക് താമസ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് സാംസ്‌കാരിക മന്ത്രാലയത്തിലെ സെക്രട്ടറി എന്ന് അവകാശപ്പെട്ടയാള്‍ വഴി കത്ത് നല്‍കിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ആചാര്യ പുള്‍കിത് മഹാരാജിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.

This post was last modified on August 9, 2018 5:35 pm