X

വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് വരനും മുത്തശ്ശിയും കൊല്ലപ്പെട്ടു

ഗുരുതരമായ പരിക്കേറ്റ വധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് വരനും മുത്തശ്ശിയും കൊല്ലപ്പെട്ടു. ഗുരുതരമായ പരിക്കേറ്റ വധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ ബോളാംഗിര്‍ ജില്ലയിലാണ് സംഭവം. വിവാഹ സത്ക്കാരത്തിനിടയില്‍ ഒരാള്‍ നല്‍കിയ സമ്മാനപ്പൊതി പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്.

വൃദ്ധ സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവ് റൂര്‍ക്കലയിലെ ഒരാശുപത്രിയില്‍ വെച്ചു മരണമടഞ്ഞു. യുവതി ബൂര്‍ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഫെബ്രുവരി 21നു നടന്ന വിവാഹ സത്ക്കാരത്തിലെ വെച്ചാണ് സ്ഫോടനം നടന്നത്.

Related Post
Leave a Comment