X

മോഹന്‍ലാലിലുള്ള എല്ലാ പ്രതീക്ഷയും പോയി: എംസി ജോസഫൈന്‍

മോഹന്‍ലാല്‍ ഉത്തരവാദിത്തം കാണിക്കണം. ആരാധകരെ നിലയ്ക്ക് നിര്‍ത്തണം. നടിമാരെ സോഷ്യല്‍മീഡിയയിലും പുറത്തും അവഹേളിക്കാനോ അധിക്ഷേപിക്കാനോ പാടില്ലെന്ന് മോഹന്‍ലാല്‍ അവരോട് പറയണമെന്നും എംസി ജോസഫൈന്‍ പറഞ്ഞു.

താരസംഘടനയായ എഎംഎംയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി വനിതാ ചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി (വിമണ്‍ ഇന്‍ സിനിമ കളക്ടീവ്) രംഗത്ത് വന്ന സാഹചര്യത്തില്‍ താരസംഘടനയുടെ പ്രസിഡന്റായ നടന്‍ മോഹന്‍ലാലിനെതിരെ വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. മോഹന്‍ലാല്‍ എഎംഎംഎയുടെ നേതൃത്വത്തിലേയ്ക്ക് വന്നപ്പോളുണ്ടായിരുന്ന എല്ലാ പ്രതീക്ഷയും നഷ്ടമായതായി ജോസഫൈന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം വല്ലാതെ നിരാശപ്പെടുത്തുകയാണ്. മോഹന്‍ലാല്‍ ഉത്തരവാദിത്തം കാണിക്കണം. ആരാധകരെ നിലയ്ക്ക് നിര്‍ത്തണം. നടിമാരെ സോഷ്യല്‍മീഡിയയിലും പുറത്തും അവഹേളിക്കാനോ അധിക്ഷേപിക്കാനോ പാടില്ലെന്ന് മോഹന്‍ലാല്‍ അവരോട് പറയണമെന്നും എംസി ജോസഫൈന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എഎംഎംഎ ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും ഇവര്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. തങ്ങളുടെ നിലപാടുകള്‍ അവതരിപ്പിക്കാനും അഭിപ്രായം പറയാനും അവസരം നല്‍കാത്ത നിലപാടാണ് എഎംഎംഎ സ്വീകരിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി. അതേസമയം കോടതി കുറ്റക്കാരനെന്ന് കണ്ടത്തുന്നത് വരെ ദിലീപിനെ ഒഴിവാക്കാനാകില്ലെന്നും നടിയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നത് എന്നുമാണ് എഎംഎംഎയുടെ മറുപടി.

മോഹന്‍ലാലിനെ മോഹന്‍ലാലെന്ന് വിളിച്ചതിന് തെറി വിളിച്ചവരാണ് നടിമാരെ നടിമാരെന്നല്ലാതെ വേറെന്ത് വിളിക്കണമെന്ന് ചോദിക്കുന്നത്

This post was last modified on October 15, 2018 2:18 pm