X

മീഡിയ വണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യചെയ്ത നിലയില്‍

ആത്മഹത്യ ചെയ്യാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല.

മീഡിയ വണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. വാര്‍ത്താ അവതാരകനായിരുന്ന തൃശൂര്‍ സ്വദേശി നിതിന്‍ ദാസിനെ താമസിക്കുന്ന മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല.

വൈകീട്ടുള്ള ഷിഫ്റ്റില്‍ കയറേണ്ടിയിരുന്ന നിതിനെ സമയമായിട്ടും കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ നിതിന്റെ താമസ സ്ഥലത്തേക്ക് അന്വേഷിച്ചു വരികയായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

This post was last modified on November 5, 2017 11:43 pm