X

ചില ദേശാടനക്കിളികളെ കേരളത്തില്‍ കാണുന്നു, ആപത്തിന്റെ ലക്ഷണമെന്ന് മുഖ്യമന്ത്രി (വീഡിയോ)

മരുഭൂമിയില്‍ മാത്രം കാണപ്പെടുന്ന ദേശാടനപക്ഷികളുടെ ഇഷ്ട ഭൂമിയായി കേരളം മാറുന്നത് എല്ലാവരേയും ഭയപ്പെടുത്തേണ്ട കാര്യമാണ്. എത്ര വലിയ ആപത്താണ് വരാന്‍ പോകുന്നത് എന്ന് നാം ചിന്തിക്കണം.

മരുഭൂമിയിലെ ദേശാടനക്കിളികളെ കേരളത്തില്‍ വ്യാപകമായി കാണുന്നതായും ഇത് ആപത്തിന്റെ സൂചനയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നടന്ന ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളം ഭിന്ന കാലാവസ്ഥാ പ്രദേശമായി മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ നാടിന്റെ കാലാവസ്ഥയ്ക്ക് വലിയ തോതില്‍ മാറ്റം സംഭവിക്കുന്നു. മരുഭൂമിയില്‍ മാത്രം കാണപ്പെടുന്ന ദേശാടനപക്ഷികളുടെ ഇഷ്ട ഭൂമിയായി കേരളം മാറുന്നത് എല്ലാവരേയും ഭയപ്പെടുത്തേണ്ട കാര്യമാണ്. എത്ര വലിയ ആപത്താണ് വരാന്‍ പോകുന്നത് എന്ന് നാം ചിന്തിക്കണം.

ഉത്തരേന്ത്യയിലെ കൊടും ചൂടുള്ള പ്രദേശങ്ങളില്‍ മാത്രം സാധാരണയായി കണ്ടുവരുന്ന റോസി പാസ്റ്റര്‍ ഇനത്തില്‍ പെട്ട പക്ഷികളെ കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയം തിരുന്ക്കര ഭാഗത്ത് കാണുന്നുണ്ട്. ഇത് നമുക്ക് മുന്നറിയിപ്പാണ്. സസ്യസമ്പത്തിന്റെ കാര്യത്തിലും മാറ്റം ദൃശ്യമാണ്. വിഷുവിന് മാത്രം കണ്ടിരുന്ന കൊന്ന ഇപ്പോള്‍ ഏത് കാലത്തും പൂക്കുന്ന നിലയാണ്. അന്തരീക്ഷ താപനില ഓരോ വര്‍ഷവും കൂടുകയാണ്. 1984 മുതല്‍ 2009 വരെയുള്ള കാലത്ത് ഹൈറേഞ്ച് മേഖലയില്‍ 1.46 ശതമാനം ചൂട് വര്‍ദ്ധിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുമ്പ് വടക്കേ ഇന്ത്യയില്‍ മാത്രമുണ്ടായിരുന്ന ഉഷ്ണ തരംഗവും സൂര്യതാപവും കേരളത്തില്‍ ഇടയ്ക്കിടെ ഉണ്ടാകുന്നു.

This post was last modified on January 27, 2019 3:05 pm