X

ജ്യോതിഷം ശാസ്ത്രം; മൂലം നക്ഷത്രക്കാരനായ ആന്റണിയുടെ രാജി താന്‍ പ്രവചിച്ചിരുന്നതായും മന്ത്രി ബാലന്‍

പല ഭരണാധികാരികളും ജ്യോതിഷവിധി പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. രഹസ്യമായും പരസ്യമായും ഇപ്പോഴും ആ വഴി പിന്തുടരുന്നവരുണ്ട്. പൂര്‍വകാല സംസ്‌കാരത്തിന്റെ ഭാഗമായ ജ്യോതിഷത്തിന്റെ ശാസ്ത്രീയ വശം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജ്യോതിഷത്തിന്റെ ശാസ്ത്രീയവശങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ മന്ത്രി എകെ ബാലന്‍. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ, നിയമസഭയില്‍ അദ്ദേഹത്തിനെതിരെ താന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍, മൂലം നക്ഷത്രക്കാരനായ മുഖ്യമന്ത്രിയുടെ സ്ഥാനഭ്രംശം പ്രവചിച്ചിരുന്നുവെന്നും അതുതന്നെ സംഭവിക്കുകയും ചെയ്തതായി എ.കെ. ബാലന്‍ പറഞ്ഞു. പാലക്കാട് കേരള കളരിപ്പണിക്കര്‍ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് ബാലന്‍ ജ്യോതിഷത്തെക്കുറിച്ച് പറഞ്ഞത്.

മറ്റൊരിക്കല്‍ താന്‍ പ്രവചിച്ച അപകടവും സംഭവിച്ചതായി ബാലന്‍ വെളിപ്പെടുത്തി. പല ഭരണാധികാരികളും ജ്യോതിഷവിധി പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. രഹസ്യമായും പരസ്യമായും ഇപ്പോഴും ആ വഴി പിന്തുടരുന്നവരുണ്ട്. പൂര്‍വകാല സംസ്‌കാരത്തിന്റെ ഭാഗമായ ജ്യോതിഷത്തിന്റെ ശാസ്ത്രീയ വശം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് കെ.സി.എസ്.രാമുപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു.

This post was last modified on November 5, 2017 4:02 pm