X

ഹസന്‍ തുടരും; സംഘടനാ തിരഞ്ഞെടുപ്പ് വരെ പുതിയ കെപിസിസി പ്രസിഡന്റില്ല

വിഎം സുധീരൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് ഹസനെ കെപിസിസി ഇടക്കാല അധ്യക്ഷനാക്കിയത്. പുതിയ പ്രസിഡന്റിനെ നിയമിക്കുന്നത് വരെയാണിതെന്നാണ് ഹൈക്കമാൻഡ് അറിയിച്ചിരുന്നത്.

സംഘടനാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പുതിയ കെപിസിസി പ്രസിഡന്റ് ഉണ്ടാവില്ല. എംഎം ഹസന്‍ പ്രസിഡന്റ് ആയി തുടരും. വിഎം സുധീരൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് ഹസനെ കെപിസിസി ഇടക്കാല അധ്യക്ഷനാക്കിയത്. പുതിയ പ്രസിഡന്റിനെ നിയമിക്കുന്നത് വരെയാണിതെന്നാണ് ഹൈക്കമാൻഡ് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ പ്രസിഡന്റ് ഉടന്‍ വേണ്ടെന്നാണ് ഇപ്പോള്‍ ഹൈക്കമാന്‍ഡിന്‍റെ തീരുമാനം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ആണ് ഇക്കാര്യം അറിയിച്ചത്.്മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ സാഹര്യത്തില്‍ പെട്ടെന്ന് അദ്ധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് എ ഗ്രൂപ്പുകാരനായ ഹസനെ കെപിസിസി പ്രസിഡന്റാക്കിയത്.

ഡിസിസി പ്രസിഡന്റുമാരും, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വിഎം സുധീരന്‍, കെ മുരളീധരന്‍ തുടങ്ങിയവരുമായും പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിന് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടി കെപിസിസി അദ്ധ്യക്ഷനാവണമെന്നാണ് നേതാക്കളില്‍ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് ഒരു പദവിയും ഏറ്റെടുക്കില്ല എന്ന നിലപാടില്‍ മാറ്റം വരുത്തേണ്ടതില്ല എന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടി തുടരുകയാണ്. സംഘടനാ തിരഞ്ഞെടുപ്പിന്റെ നടപടികള്‍ തുടങ്ങിയ സ്ഥിതിക്ക് വീണ്ടുമൊരു താത്കാലിക അധ്യക്ഷനെ വയ്ക്കുന്നത് ഗുണകരമല്ല എന്ന നിലപാടും ഹൈക്കമാന്‍ഡിനുണ്ട്.

This post was last modified on May 9, 2017 7:48 pm