X

മോദി ഭാര്യയെ ഉപേക്ഷിച്ചത് ജീവശാസ്ത്രപരമായ പ്രശ്നം കൊണ്ട്: എം എം മണി

എവിടെ നടന്ന പരിപാടിയില്‍ നടത്തിയ പ്രസംഗമാണെന്ന് വ്യക്തമല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി മന്ത്രി എംഎം മണി. ജീവശാസ്ത്രപരമായ കുഴപ്പമുളളതിനാലാണ് മോദി ഭാര്യയെ ഉപേക്ഷിച്ചതെന്ന് മണി അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസാണ് എംഎം മണിയുടെ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവിട്ടത്. അതേസമയം ഇത് എവിടെ നടന്ന പരിപാടിയില്‍ നടത്തിയ പ്രസംഗമാണെന്ന് വ്യക്തമല്ല.

“പുളളിയോട് ആര് പറഞ്ഞു ഭാര്യയെ ഉപേക്ഷിക്കാന്‍. ഭാര്യയെ ഉപേക്ഷിച്ചത് കാര്യമായ എന്തെങ്കിലും കുഴപ്പമുളളത് കൊണ്ടാണ്. അതല്ലാതെ, പിന്നെ എന്നാ. ഹോ, പിന്നെ ഞാന്‍ പൊതുപ്രവര്‍ത്തനം നടത്തുകയാണ് പത്ത് അന്‍പത്തഞ്ച് വര്‍ഷമായി ഇത് തുടങ്ങിയിട്ട്. ഈ സിന്ദാബാദ് വിളി തുടങ്ങിയിട്ട്. ഞാന്‍ എന്റെ ഭാര്യയെ ഉപേക്ഷിച്ചെന്ന് പറഞ്ഞാല്‍ എന്നെപ്പറ്റി നിങ്ങള്‍ എന്നാ വിചാരിക്കും. എനിക്ക് ജീവശാസ്ത്രപരമായി കുഴപ്പമുണ്ടെന്നാ.

അങ്ങനെയല്ലേ നിങ്ങക്ക് എത്താന്‍ പറ്റു. പുളളിക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട്. അതാണ് ഏറ്റവും വലിയ തട്ടിപ്പ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമ്മ ഒരു രണ്ടായിരം രൂപയ്ക്ക് വേണ്ടി എടിഎമ്മിന്റെ മുമ്പില്‍ നിന്നു. എന്നു പറഞ്ഞാലോ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഒരുമാതിരി തെണ്ടിത്തരമാണ് അതിന്റെ പേര്. തട്ടിപ്പ് എന്നുപറഞ്ഞാല്‍ ഇതില്‍പ്പരം തട്ടിപ്പ് വേറെയില്ല.” – മണി പറഞ്ഞു.

This post was last modified on April 6, 2017 3:40 pm