X

മഴക്കെടുതി: ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ നൽകും

മോഹന്‍ലാല്‍ പ്രസിഡന്‍റായ ചലച്ചിത്രതാരങ്ങളുടെ സംഘടന അമ്മ നേരത്തെ 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു.

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ മോഹന്‍ലാല്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം നൽകും. നാളെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് മോഹന്‍ലാല്‍ തുക കൈമാറും. മോഹന്‍ലാല്‍ പ്രസിഡന്‍റായ ചലച്ചിത്രതാരങ്ങളുടെ സംഘടന അമ്മ നേരത്തെ 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്നും, ഒന്നിച്ചു ഒറ്റക്കെട്ടായി ഈ ദുരിതത്തെ നേരിടാം എന്നും മോഹൻലാൽ ഇന്നലെ തന്റെ ഫെയ്സ്ബൂക് പോസ്റ്റിൽ കുറിച്ചിരുന്നു.

നേരത്തെ മമ്മൂട്ടി, ജയസൂര്യ തുടങ്ങി നടന്മാരും സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. മലയാള ചലചിത്ര താരങ്ങള്‍ക്ക് പുറമെ തമിഴ് സിനിമാലോകത്തുനിന്ന് കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി എന്നിവരൊക്കെ നിധിയിലേക്ക് ഇതിനകം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘവും തമിഴ് ടെലിവിഷന്‍ ചാനലായ വിജയ് ടിവിയുമൊക്കെ ദൗത്യത്തില്‍ പങ്കാളികളായി. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയാണ്യും കേരളത്തിന്‍റെ ദുരിതാശ്വാസനിധിയില്‍ തന്നാലാവുംവിധം പങ്കുചേര്‍ന്നതായി അറിയിച്ചിരിക്കുന്നതു. അഞ്ച് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹത്തിന്‍റെ സംഭാവന.

This post was last modified on August 13, 2018 12:52 pm