X

മുസഫര്‍നഗര്‍ വര്‍ഗീയ കലാപ കേസിലെ പ്രതി കൊല്ലപ്പെട്ടു; പ്രതികാരമെന്ന് പൊലീസിന് സംശയം

വീടിനകത്തേയ്ക്ക് ഇരച്ചുകയറിയ അക്രമിസംഘം കാലയെ വെടി വയ്ക്കുകയായിരുന്നു എന്നാണ് സഹോദരന്‍ പറയുന്നത്. പ്രതികാര നടപടിയുടെ ഭാഗമായാണോ കൊലയെന്ന് പൊലീസ് സംശയിക്കുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

2013ലെ മുസഫര്‍നഗര്‍ വര്‍ഗീയ കലാപ കേസിലെ പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടു. മുസ്ലീം സമുദായത്തില്‍ പെട്ട എട്ട് പേരുടെ കൊലപാതകത്തിന് ഉത്തരവാദിയെന്ന് ആരോപണവിധേയനായ കാല എന്നറിയപ്പെടുന്ന രാംദാസിനെയാണ് (42) വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്വദേശമായ കുത്ബ ഗ്രാമത്തിലെ വീട്ടിലാണ് കാല രാംദാസിന്റെ മൃതദേഹം കണ്ടെത്തിയത്. കാല ജാമ്യത്തിലായിരുന്നു. വീടിനകത്തേയ്ക്ക് ഇരച്ചുകയറിയ അക്രമിസംഘം കാലയെ വെടി വയ്ക്കുകയായിരുന്നു എന്നാണ് സഹോദരന്‍ പറയുന്നത്. പ്രതികാര നടപടിയുടെ ഭാഗമായാണോ കൊലയെന്ന് പൊലീസ് സംശയിക്കുന്നതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സമീപത്തുള്ള പാല്‍ഡ ഗ്രാമത്തിലെ ദുരിതാശ്വാസ ക്യാമ്പ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് റെയ്ഡ് ചെയ്തു. മുസഫര്‍നഗര്‍ കലാപ സമയത്ത് ഏറ്റവുമധിക രക്തച്ചൊരിച്ചിലുണ്ടായ പ്രദേശങ്ങളിലൊന്നായ കുത്ബയില്‍ നിന്ന് നിരവധി പേര്‍ പാല്‍ഡയിലേയ്ക്ക് മാറി താമസിച്ചിരുന്നു. കലാപ കേസുമായി കാലയുടെ കൊലപാതകത്തിന് ബന്ധമില്ലെന്നാണ് സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് സുധീര്‍ കുമാര്‍ സിംഗ് പ്രതികരിച്ചത്. ആത്മഹത്യയാകാം എന്നും സംശയിക്കുന്നതായി പൊലീസ് പറയുന്നു.

ആയുധങ്ങളൊന്നും കണ്ടെടുക്കാന്‍ പൊലീസിനായില്ല. അക്രമികളെത്തിയ സമയത്ത് കാലയുടെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. മക്കള്‍ താഴത്തെ നിലയിലുണ്ടായിരുന്നു. കുത്ബയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ത്ത 10 പേരില്‍ ഒരാളാണ് ദലിത് വിഭാഗക്കാരാനായ കാല. കാലയടക്കമുള്ള പ്രതികള്‍ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേറ്റിംഗ് സെല്ലിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. 62 പേരാണ് മുസഫര്‍നഗര്‍ വര്‍ഗീയ കലാപത്തില്‍ കൊല്ലപ്പെട്ടത്.

This post was last modified on November 12, 2018 5:46 pm

Related Post
Leave a Comment