X

യെച്ചൂരിക്ക് സ്വന്തം പേരിനോട് പോലും ബഹുമാനമില്ല: മോദി

രാമായണവും മഹാഭാരതവും പറയുന്നത് അക്രമ പരമ്പരകളെക്കുറിച്ചാണെന്ന പരാമർശത്തിൽ യെച്ചൂരിക്കെതിരെ കേസെടുത്തിരുന്നു.

സീതാറാം യെച്ചൂരി എന്ന തന്റെ പേരിലെ സീതാറാമിനോട് പോലും ബഹുമാനമില്ലാത്തയാണ് സിപിഎം ജനറല്‍ സെക്രട്ടറി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമായണത്തേയും മഹാഭാരതത്തേയും യെച്ചൂരി അപമാനിച്ചു. പശ്ചിമബംഗാളിലെ ഝാര്‍ഗ്രാമില്‍ റാലിക്കിടെ മോദി പറഞ്ഞു. രാമായണത്തിലും മഹാഭാരതത്തിലും അകമം ഉണ്ടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. അക്രമത്തിന്റെ പേരില്‍ ഏതെങ്കിലും ഒരു മതവിഭാഗത്തെ കുറ്റപ്പെടുത്താനാകില്ലെന്നും ഹിന്ദു പുരാണങ്ങളായ രാമയാണത്തിലും മഹാഭാരതത്തിലും വലിയ തോതില്‍ അക്രമസംഭവങ്ങളുണ്ടെന്നും യെച്ചൂരി പറഞ്ഞത് ബിജെപിയും സംഘപരിവാരും വിവാദമാക്കിയിരിക്കുകയാണ്.

രാമായണവും മഹാഭാരതവും പറയുന്നത് അക്രമ പരമ്പരകളെക്കുറിച്ചാണെന്ന പരാമർശത്തിൽ യെച്ചൂരിക്കെതിരെ കേസെടുത്തിരുന്നു. ‌‌‌ബാബ രാം ദേവിന്റെ നേതൃത്വത്തിൽ ഒരു സംഘം സന്യാസിമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹരിദ്വാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല പ്രജ്ഞാസിങ് ഠാക്കൂറിന്റെ പരാമർശത്തിന് മറുപടിയായിട്ടായിരുന്നു യെച്ചൂരി മഹാഭാരതത്തെയും രാമായണത്തെയും പരാമർശിച്ച് രംഗത്തെതിയത്. പരാമർശത്തിനെതിരെ ബിജെപി, ശിവസേന തുടങ്ങിയ പാർട്ടികൾ രംഗത്തെത്തിയതിന് പിറകെ ആയിരുന്നു ബാബാ രാംദേവിന്റെ നേതൃത്വത്തിൽ സന്യാസിമാർ ഹരിദ്വാർ എഎസ്പിക്ക് പരാതി നൽകിയത്.

ഹിന്ദുക്കള്‍ക്ക് അക്രമാസക്തരാവാന്‍ പറ്റില്ല എന്നാണ് പ്രജ്ഞാ സിംഗ് അവകാശപ്പെടുന്നത്, എന്നാൽ രാജ്യത്ത് ഒട്ടേറെ രാജാക്കന്‍മാരും പ്രഭുക്കളും യുദ്ധംചെയ്തിട്ടുണ്ട്. രാമായണവും മഹാഭാരതവുംപോലും അക്രമസംഭവങ്ങള്‍ നിറഞ്ഞവയാണ്. ഒരു പ്രചാരക് ആയ നിങ്ങള്‍ ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നവരാണ്. എന്നിട്ടും അക്രമത്തില്‍ മുഴുകുന്ന ഒരു മതമുണ്ടെന്നും എന്നാല്‍, ഹിന്ദുക്കള്‍ അങ്ങനെയല്ലെന്നും പറയുന്നതിന് പിന്നിലെ ഉദേശ്യം എന്താണെന്നുമായിരുന്നു യെച്ചൂരിയുടെ ചോദ്യം.

എന്നാൽ ഇതിനെതിരെ സീതാറാം യെച്ചൂരിയുടെ പേര് ചൂണ്ടിക്കാട്ടിയായിരുന്നു പല നേതാക്കളും രംഗത്തെത്തിയത്. പേരിന് മുന്നിലെ സീതാറാം മാറ്റുകയാണ് യെച്ചൂരി ആദ്യം ചെയ്യേണ്ടത് എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. സീതാറാം എന്ന പേര് മര്‍ലേനി എന്ന് യെച്ചൂരി മാറ്റണം എന്നായിരുന്നു ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ഒരു പൊതുവേദിയിൽ വച്ചായിരുന്നു മഹാഭാരതത്തെയും, രാമായണത്തെയും വിമർശിച്ച് സീതാറാം യെച്ചൂരി രംഗത്തെത്തിയത്. പ്രജ്ഞാസിങ് ഠാക്കൂറിന്റെ ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്ന പരാമർശത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”ഹിന്ദുക്കള്‍ അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് പ്രജ്ഞാസിങ് ഠാക്കൂര്‍ പറയുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങള്‍ പൂര്‍ത്തിയായ ശേഷം രാമക്ഷേത്രം, ഏകീകൃത സിവില്‍കോഡ് തുടങ്ങി ഹിന്ദുത്വ അജന്‍ഡയുമായി ബി.ജെ.പി. തിരിച്ചുവരുന്നത്. ജനങ്ങളുടെ വികാരം മുതലെടുക്കാനാണ്. പ്രജ്ഞാസിങ്ങിനെ ഭോപാലിൽ സ്ഥാനാര്‍ഥിയാക്കിയതും ഇത് മുന്നിൽ കണ്ടാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

This post was last modified on May 6, 2019 4:41 pm