X

നീറ്റ് പരീക്ഷ: വിദ്യാര്‍ഥിനികളെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

സിബിഎസ്ഇ റീജിയണല്‍ ഡയറക്ടറോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

നീറ്റ് (ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ) പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കത്തയച്ചിട്ടുണ്ട്.

പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളെ വനിതാ പൊലീസുകാരും പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വസ്ത്രമഴിച്ച് പരിശോധിച്ചത്. ചുരിദാര്‍ കീറുകയും ബ്രാ അഴിച്ച് പരിശോധിക്കുകയും ചെയ്തതായി വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിപ്പെട്ടിട്ടുണ്ട്. സംഭവം വിവാദമാവുകയും വലിയ പ്രതിഷേധമുയരുകയും ചെയ്തിരുന്നു. സിബിഎസ്ഇ റീജിയണല്‍ ഡയറക്ടറോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

This post was last modified on May 8, 2017 3:20 pm