X

ജാതിവെറി മൂലം അയല്‍ക്കാര്‍ സഹായിച്ചില്ല: 17കാരന്‍ അമ്മയുടെ മൃതദേഹം സൈക്കിളില്‍ കൊണ്ടുപോയത് നാല് കിലോമീറ്റര്‍

സംസ്‌കാര സ്ഥലത്തേയ്ക്ക് മൃതദേഹം കൊണ്ടുപോകുന്നതിനായി സരോജ് അയല്‍ക്കാരുടെ സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കീഴ്ജാതിക്കാര്‍ ആയതിനാല്‍ അയല്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറായില്ല.

ജാതിവെറി മൂലം അയല്‍ക്കാര്‍ സഹായം നല്‍കാത്തതിനെ തുടര്‍ന്ന് 17 വയസുകാരന്‍ അമ്മയുടെ മൃതദേഹം നാല് കിലോമീറ്ററോളം ദൂരം സൈക്കിളില്‍ കെട്ടിവച്ച് കൊണ്ടുപോയി. ഒഡീഷയിലെ ഝാര്‍സുഗുഡ ജില്ലയില്‍ ലഖന്‍പൂര്‍ ബ്ലോക്കില്‍ പെട്ട കര്‍പാബഹല്‍ ഗ്രാമത്തിലാണ് സംഭവം. 45കാരിയായ ജാനകി സിന്‍ഹാനിയയുടെ മൃതദേഹം 17കാരനായ മകന്‍ സരോജ് ആണ് സൈക്കിളില്‍ കൊണ്ടുപോയത്.

വെള്ളമെടുക്കുന്നതിനിടയില്‍ ജാനകി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്‌കാര സ്ഥലത്തേയ്ക്ക് മൃതദേഹം കൊണ്ടുപോകുന്നതിനായി സരോജ് അയല്‍ക്കാരുടെ സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കീഴ്ജാതിക്കാര്‍ ആയതിനാല്‍ അയല്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറായില്ല. മറ്റൊരു വഴിയും കാണാത്തതിനാല്‍ സരോജ് അമ്മയുടെ മൃതദേഹം സൈക്കിളില്‍ കൊണ്ടുപോയി. മൂന്ന്-നാല് കിലോമീറ്ററിനപ്പുറം വനപ്രദേശത്തിന് സമീപം കുഴിച്ചിട്ടു.

This post was last modified on January 18, 2019 3:33 pm

Related Post
Leave a Comment