X

റണ്‍വേയിലേക്ക് വെള്ളം: നെടുമ്പാശേരി വിമാനത്താവളം ഭാഗികമായി അടച്ചു

മഴ കനക്കുന്ന അവസരങ്ങളില്‍ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ പണിതും വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നത് കൊണ്ടാണ് ഇതുവരെ വിമാനത്താവളം അടക്കേണ്ടി വരാതിരുന്നത്.

കനത്ത മഴയെ തുടർന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായി അടച്ചു. നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം വിമാനം പുറപ്പെടുന്നതിന് തടസമില്ല.

ഇടമലയാര്‍ ഡാം തുറന്നതോടെ വിമാനത്താവളത്തിന് സമീപത്തെ ചെങ്ങല്‍ത്തോട് നിറഞ്ഞ് കവിഞ്ഞ് ഇവിടെനിന്നുള്ള വെള്ളം റണ്‍വേയിലേക്ക് കയറുന്നതിനാലാണ് തല്‍ക്കാലത്തേക്ക് വിമാനം ഇറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് സിയാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തും.

മഴ കനക്കുന്ന അവസരങ്ങളില്‍ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ പണിതും വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നത് കൊണ്ടാണ് ഇതുവരെ വിമാനത്താവളം അടക്കേണ്ടി വരാതിരുന്നത്. നേരത്തെ 2013ല്‍ വെള്ളപ്പൊക്കത്തെതുടര്‍ന്ന് വിമാനത്താവളം അടച്ചിരുന്നു.

This post was last modified on August 9, 2018 2:22 pm