ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാകില്ലെന്നും ഡല്‍ഹിയിലെ കാര്യം തീരുമാനിച്ച് അറിയിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല. അതേസമയം ഡല്‍ഹിയില്‍ സഖ്യം വേണമെങ്കില്‍ ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണെന്നാണ് എഎപി നിലപാട് എന്ന് ഡെക്കാണ്‍ ഹെറാള്‍ഡ് പറയുന്നു. ഹരിയാനയിലും പഞ്ചാബിലും എഎപിയുമായി സഖ്യ കാര്യത്തില്‍ ചര്‍ച്ചയില്ല. രണ്ട് സംസ്ഥാനങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ ഞങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. ഡല്‍ഹിയുടെ കാര്യത്തില്‍ തീരുമാനത്തിന് കാത്തിരിക്കൂ. ഡല്‍ഹിയില്‍ എഎപിയുമായുള്ള സഖ്യത്തിന് രാഹുല്‍ ഗാന്ധി പച്ചക്കൊടി കാട്ടിയെന്ന് ബുധനാഴ്ച റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഡല്‍ഹിയിലും ഹരിയാനയിലും കോണ്‍ഗ്രസ് എഎപിയുമായി സഖ്യമുണ്ടാക്കുമെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. ഡല്‍ഹിയില്‍ ആകെയുള്ള ഏഴില്‍ മൂന്ന് സീറ്റുകള്‍ എഎപി വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിസിസി പ്രസിഡന്റ് ഷീല ദീക്ഷിത് അടക്കമുള്ളവര്‍ സഖ്യത്തെ എതിര്‍ക്കുകയായിരുന്നു. അതേസമയം ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പിസി ചാക്കോ അടക്കമുള്ള നേതാക്കള്‍ എഎപി സഖ്യത്തിനായി ശക്തമായി വാദിച്ച് രംഗത്തെത്തിയിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും അടക്കമുള്ളവര്‍ എഎപി സഖ്യത്തിനായി കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഹരിയാനയില്‍ തങ്ങള്‍ക്ക് മൂന്ന് സീറ്റുകള്‍ വേണമെന്നാണ് എഎപി പറയുന്നത്. ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഗുഡ്ഗാവ്, ഫരീദാബാദ്, കര്‍ണാല്‍ സീറ്റുകളില്‍.
തിരഞ്ഞെടുപ്പിന് മുമ്പ് എഎപിയുമായി സഖ്യമുണ്ടാക്കിയാല്‍ അത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ ്ഷീല ദീക്ഷിതിന്റെ അഭിപ്രായം. എഎപിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിര്‍ത്താണ് അജയ് മാക്കന്‍ പിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചതും. അതേസമയം ഇന്നലെ പിസി ചാക്കോ രാഹുല്‍ ഗാന്ധിയുമായും ഷീല ദീക്ഷിതുമായും ചര്‍ച്ച നടത്തിയിരുന്നു. സഖ്യം യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ന്യൂഡല്‍ഹി, ചാന്ദ്‌നി ചൗക്, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എന്നീ സീറ്റുകളായിരിക്കും കോണ്‍ഗ്രസ് ആവശ്യപ്പെടുക എന്നും ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
This post was last modified on April 8, 2019 8:38 am
Leave a Comment