X

റാഫേലിന് ഫ്രാന്‍സ് യാതൊരു ഗാരണ്ടിയും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

നിയമപരമായി നോക്കിയാല്‍ ലെറ്റര്‍ ഓഫ് കംഫര്‍ട്ട്, സോവറിന്‍ ഗാരണ്ടിയേക്കാള്‍ ദുര്‍ബലമായ ഒന്നാണ്.

റാഫേല്‍ യുദ്ധ വിമാനങ്ങള്‍ക്ക് ഫ്രഞ്ച് ഗവണ്‍മെന്റ് യാതൊരു സോവറിന്‍ ഗാരണ്ടിയും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അതേസമയം ഫ്രഞ്ച് ഗവണ്‍മെന്റില്‍ നിന്ന് ലെറ്റര്‍ ഓഫ് കംഫര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ഈ പ്രശ്‌നം നിയമ മന്ത്രാലയം ഉന്നയിച്ചിരുന്നതായി ഹര്‍ജിക്കാരിലൊരാളായ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദാസോ ഏവിയേഷന്‍ ഇത്തരത്തില്‍ ഗാരണ്ടി നല്‍കിയില്ലെങ്കില്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും എന്നതാണ് ഒരു പ്രശ്‌നം. അന്താരാഷ്ട്ര തലത്തിലെ മധ്യസ്ഥ ഉദ്യമങ്ങള്‍ രാജ്്യതാല്‍പര്യത്തിന് ദോഷം ചെയ്യുമെന്നും ഇതൊന്നും ഗവണ്‍മെന്റ് കരാറില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നു.

നിയമപരമായി നോക്കിയാല്‍ ലെറ്റര്‍ ഓഫ് കംഫര്‍ട്ട്, സോവറിന്‍ ഗാരണ്ടിയേക്കാള്‍ ദുര്‍ബലമായ ഒന്നാണ്. സോവറിന്‍ ഗാരണ്ടിയില്‍ കരാറിന്റെ പൂര്‍ണ ഉത്തരവാദിത്തം വിദേശ ഗവണ്‍മെന്റിനുണ്ടായിരിക്കും. എന്തെങ്കിലും കരാര്‍ വ്യവസ്ഥാ ലംഘനമുണ്ടായാല്‍ രണ്ട് ഗവണ്‍മെന്റുകളും ചേര്‍ന്നാണ് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുക. കരാറുമായി ബന്ധപ്പെട്ട് നിയമ മന്ത്രാലയം ഉയര്‍ത്തിയ എതിര്‍പ്പുകള്‍ എന്തൊക്കെയായിരുന്നു എന്ന് അറ്റോണി ജനറലിനോട് സുപ്രീം കോടതി ചോദിച്ചിരുന്നു.

റാഫേൽ: പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നയം മാറ്റിയതെന്തിനെന്ന് സുപ്രീം കോടതി

റാഫേൽ: “നിങ്ങൾക്ക് വാർ റൂമുകളിലേക്ക് മടങ്ങിപ്പോകാം; കോടതിയിൽ വ്യത്യസ്തമായ യുദ്ധരീതിയാണ്” -കേസ് സുപ്രീംകോടതി വിധി പറയാൻ മാറ്റി;

This post was last modified on November 15, 2018 7:29 am