2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ വേണ്ടെന്നും പേപ്പര്‍ ബാലറ്റ് മതിയെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. 17 പ്രതിപക്ഷ പാര്‍ട്ടികളാണ് മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ചത്. അടുത്തയാഴ്ച ഈ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ നിലപാട് അറിയിക്കും. ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്ന് കഴിഞ്ഞ ദിവസം സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് എസ് പിയുടെ നിലപാട് അഖിലേഷ് വ്യക്തമാക്കിയത്.
ഇവിഎം തിരിമറി സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ബാലറ്റ് പേപ്പറുകള്‍ തിരികെ കൊണ്ടുവരുന്ന കാര്യം കഴിഞ്ഞ മാസം ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗവും ചര്‍ച്ച ചെയ്തിരുന്നു. കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, എസ് പി, ബി എസ് പി, ഡിഎംകെ, ആര്‍ജെഡി, സിപിഎം, സിപിഐ, ജനതാദള്‍ എസ് എന്നീ പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം വോട്ടിംഗ് മെഷിന്‍ ഹാക്ക് ചെയ്യാന്‍ കഴിയുമാ എന്ന വെല്ലുവിളിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചെങ്കിലും പാര്‍ട്ടികള്‍ ഇത് തള്ളിക്കളയുകയായിരുന്നു. ഇവിഎം പരിശോധിക്കാന്‍ അനുവദിക്കാതെ ഹാക്ക് ചെയ്യാനുള്ള കമ്മീഷന്റെ വെല്ലുവിളി തട്ടിപ്പാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.
This post was last modified on August 2, 2018 6:09 pm
Leave a Comment