X

പിറവം പള്ളി തര്‍ക്ക കേസ്; ചീഫ് സെക്രട്ടറിക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി ഹൈക്കോടതി മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്നു സുപ്രിം കോടതി നിര്‍ദ്ദേശിച്ചു

പിറവം പള്ളി തര്‍ക്ക കേസിലെ വിധി നടപ്പാക്കാത്തതിന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. വിധി നടപ്പാക്കാത്തതിന് എതിരായ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി ഹൈക്കോടതി മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്നു സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. മതപരമായ ഇത്തരം തര്‍ക്കങ്ങള്‍ ഞങ്ങളെ ആലോസരപ്പെടുത്തുന്നില്ലെന്ന് ജഡ്ജിമാര്‍ പറഞ്ഞു.

പിറവം പള്ളി തര്‍ക്ക കേസില്‍ കോടതി വിധി നടപ്പിലാക്കാത്തതിന് ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരായ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി പരിഗണിക്കാനാണ് സുപ്രിം കോടതി വിസമ്മതിച്ചത്.

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ ഉള്ള പിറവം പള്ളിയിൽ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിർവഹണം വേണം എന്ന് ഏപ്രിൽ 19 ന് സുപ്രീം കോടതി വിധിച്ചിരുന്നു. വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ സഹായിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഓർത്തോഡോക്സ് വിഭാഗമാണ് കോടതിയലക്ഷ്യ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

‘പിറവം പള്ളി പൊളിക്കാനുള്ള വിധി പിണറായി എന്താ നടപ്പാക്കാത്തത്?’ ഇങ്ങനെ ചോദിക്കുന്നവര്‍ ഈ കുറിപ്പ് വായിക്കുക

പിറവം പള്ളി വിധിയുമായി ശബരിമല കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് ഹൈക്കോടതി