X

എം പി സ്ഥാനം 25 വര്‍ഷം പണിയെടുത്ത് കിട്ടിയതെന്ന് പിജെ കുര്യന്‍; താന്‍ പ്രാപ്തനെന്ന് പി പി തങ്കച്ചന്‍

താന്‍ എം പി സ്ഥാനം ചോദിച്ചു വാങ്ങിയതല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ പി.ജെ. കുര്യന്‍. പാര്‍ട്ടി പറഞ്ഞാല്‍ മാറി നില്‍ക്കുമെന്നു പറഞ്ഞ കുര്യന്‍ യുവ നേതാക്കളുടെ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്തു.

അതേസമയം താന്‍ ഇപ്പോഴും പ്രാപ്തനാണ് എന്നാണ് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞത്. കൊച്ചിയില്‍ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തങ്കച്ചന്‍ മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞത്.

എന്നാല്‍ യുവ നേതാക്കളുടെ പരസ്യമായ അഭിപ്രായ പ്രകടനത്തെ കെ സുധാകരന്‍ വിമര്‍ശിച്ചു. പാര്‍ട്ടി ഫോറങ്ങളിലാണ് അഭിപ്രായ പ്രകടനം നടത്തേണ്ടത് അല്ലാതെ മാധ്യമങ്ങളില്‍ അല്ല എന്നാണ് സുധാകരന്‍ അഭിപ്രായപ്പെട്ടത്.

രാജ്യസഭ വൃദ്ധസദനമാക്കരുതെന്ന് ഹൈബി; കുര്യന് വോട്ടുചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അനില്‍ അക്കര എം എല്‍ എ; കോണ്‍ഗ്രസില്‍ കൂട്ടക്കലാപം

‘അണ്ടനും അടകോടനും’ നയിക്കുന്ന കോണ്‍ഗ്രസ്സിനെ ആര് രക്ഷിക്കും?

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 3, 2018 3:50 pm