പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിലെ റാഫേല്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടി പഞ്ചാബ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാന്‍ പോയെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. പാര്‍ലമെന്റില്‍ നിന്നും തുറന്ന പുസ്തകമായ റാഫേല്‍ പരീക്ഷയില്‍ നിന്നും പ്രധാനമന്ത്രി രക്ഷപ്പെട്ടിരിക്കുന്നു. ഞാന്‍ ഇന്നലെ പാര്‍ലമെന്റില്‍ ചോദിച്ച നാല് ചോദ്യങ്ങള്‍ പ്രധാനമന്ത്രിയോട് ചോദിക്കണമെന്ന് വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്നു – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
റാഫേലുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ നേരിടാനും മറുപടി പറയാനുമുള്ള ഗട്ട്‌സ് പ്രധാനമന്ത്രിക്കില്ലെന്ന് രാഹുല്‍ ഇന്നലെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. റാഫേല്‍ കരാര്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും രേഖകളും തന്റെ ഫ്‌ളാറ്റില്‍ മേശപ്പുറത്തുണ്ട് എന്ന് ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീഖര്‍ പറഞ്ഞതായി മന്ത്രി വിശ്വജിത്ത് റാണെ പറയുന്ന ഓഡിയോ റെക്കോഡിംഗ് കൈവശമുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. ഈ ഓഡിയോ റെക്കോഡിംഗ് സഭയില്‍ പ്ലേ ചെയ്യാന്‍ രാഹുല്‍, സ്പീക്കറുടെ അനുമതി തേടിയിരുന്നു. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ റാഫേലില്‍ മറുപടി പറയാതെ ഒളിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇന്നലെ സഭയില്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത് ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ്.
Leave a Comment