X

പ്രധാനമന്ത്രി ഹോളോമാനെപ്പോലെ: ചന്ദ്രബാബു നായിഡു

പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ജയിക്കാന്‍ ടണ്‍ കണക്കിന് പണവും മസില്‍ പവറും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ജയിക്കാന്‍ നോക്കുകയാണ്.

രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാത്ത ഹോളോമാന്‍ (അദൃശ്യ മനുഷ്യന്‍) പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു. 12 വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിന് വേണ്ടിയും മോദി ഒന്നും ചെയ്തില്ല. എന്നാല്‍ വലിയ കാര്യങ്ങള്‍ ചെയ്്തു എന്നൊക്കെ നാട്ടുകാര്‍ക്ക് മുന്നില്‍ നടിച്ചു. ഞങ്ങളൊക്കെ ഇത് വിശ്വസിച്ചു. വിശ്വസിച്ചവരൊക്കെ വഞ്ചിക്കപ്പെട്ടു. ആന്ധ്രപ്രദേശ് പുനസംഘടന നിയമവുമായി ബന്ധപ്പെട്ടുള്ള വാഗ്ദാനങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി തലസ്ഥാനമായ അമരാവതിയില്‍ ചന്ദ്രബാബു നാഡിയു ധവളപത്രമിറക്കി.

ആളോഹരി വരുമാനത്തില്‍ തെലങ്കാന ഗുജറാത്തിനേക്കാള്‍ മുന്നിലാണ്. ഉടന്‍ ആന്ധ്രപ്രദേശും ഗുജറാത്തിനെ മറികടക്കും. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് ജയിക്കാന്‍ ടണ്‍ കണക്കിന് പണവും മസില്‍ പവറും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ജയിക്കാന്‍ നോക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ റാഫേല്‍ കരാറില്‍ സുപ്രീം കോടതിയെ ഗ്രാമര്‍ പഠിപ്പിക്കുകയാണ്. എന്ത് വിശ്വാസ്യതയാണ് ഇവര്‍ക്കുള്ളതെന്നും ചന്ദ്രബാബു നായിഡു ചോദിച്ചു.