ഉള്ളി വിറ്റുകിട്ടിയ പണം പ്രതിഷേധസൂചകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചുകൊടുത്ത മഹാരാഷ്ട്രയിലെ കര്‍ഷകന് പ്രധാനമന്ത്രിയുടെ ഓഫീസ് പണം തിരിച്ചയച്ചു. 750 കിലോ ഉള്ളി വിറ്റ കര്‍ഷകന്‍ സഞ്ജയ് സാഥെയ്ക്ക് വിലയായി കിട്ടിയത് വെറും 1064 രൂപ മാത്രം. ഇതാണ് പ്രതിഷേധത്തിന്റെ പ്രധാനമന്ത്രിക്ക് മണി ഓര്‍ഡറായി അയച്ചുകൊടുത്തത്.
ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി പണമയച്ചാല്‍ മാത്രമേ സ്വീകരിക്കൂ എന്നാണ് പിഎംഒയുടെ വിചിത്രമായ വാദം. മണി ഓര്‍ഡറുകള്‍ ഇപ്പോള്‍ സ്വീകരിക്കാറില്ലെന്ന് പിഎംഒ കര്‍ഷകനെ അറിയിച്ചു. തന്റെ പ്രതിഷേധത്തിന് കാരണമായ കര്‍ഷക ദുരിതം മനസിലാക്കി എന്തെങ്കിലും ആശ്വാസം നല്‍കുന്നതിന് പകരം ഇത്തരമൊരു നടപടി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രതീക്ഷിച്ചില്ല എന്ന് സഞ്ജയ് സാഥെ പറയുന്നു. ദൈനിക് ഭാസ്‌കര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
This post was last modified on December 12, 2018 6:47 am
Leave a Comment