X

സണ്ണി ലിയോണിന്റെ ന്യൂ ഇയര്‍ പാര്‍ട്ടിക്കെതിരെ ബംഗളൂരുവില്‍ കന്നഡ സംഘടനയുടെ പ്രതിഷേധം

സണ്ണി ലിയോണിനെ പോലുള്ളവര്‍ ബംഗളൂരുവില്‍ വന്ന് ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചാല്‍ അത് യുവതീയുവാക്കളെ വഴി തെറ്റിക്കുമെന്നാണ് പ്രതിഷേധക്കാരുടെ അഭിപ്രായം. സണ്ണി ലിയോണ്‍ സാരിയുടുത്ത് വന്നാല്‍ കുഴപ്പമില്ലെന്നും ഇവര്‍ ന്യൂസ് മിനുട്ട്‌സിനോട് പറഞ്ഞു.

നടി സണ്ണി ലിയോണ്‍ പങ്കെടുക്കാനിരിക്കുന്ന പുതുവത്സരാഘോഷ പാര്‍ട്ടിക്കെതിരെ ബംഗളൂരുവില്‍ കന്നഡ സംഘടനയുടെ പ്രതിഷേധം. സണ്ണി നൈറ്റ് എന്ന പേരില്‍ നടത്താനിരിക്കുന്ന പരിപാടിക്കെതിരെയാണ് കര്‍ണാടക രക്ഷണ വേദികെ യുവ സേനെ എന്ന യുവജന സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്. കര്‍ണാടക രക്ഷണ വേദികെയുടെ യുവജന വിഭാഗമാണിത്. കന്നഡ സംസ്‌കാരത്തിന് എതിരാണ് ഇത്തരം പരിപാടികള്‍ എന്ന് പറഞ്ഞാണ് എതിര്‍പ്പുമായി ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്. പശ്ചാത്യ സംസ്‌കാരം കന്നഡ സംസ്‌കാരത്തെ വ്രണപ്പെടുത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല. സണ്ണി ലിയോണിന്റെ ചരിത്രമൊക്കെ ഞങ്ങള്‍ക്കറിയാം. ഇത് ഞങ്ങള്‍ അനുവദിക്കില്ല. പ്രതിഷേധക്കാരുടെ നേതാവായ ഹരീഷ്, ഇന്ത്യ ടുഡേയോട് പറഞ്ഞു.

തലയില്‍ കറുത്ത റിബണ്‍ കെട്ടിയാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. ന്യൂ ഇയര്‍ പാര്‍ട്ടി നടക്കാനിരിക്കുന്ന മാന്യത ടെക് പാര്‍ക്കില്‍ എത്തിയ ഇവര്‍ സണ്ണി ലിയോണിന്റെ പോസ്റ്ററുകള്‍ കത്തിച്ചു. സണ്ണി ലിയോണിനെ പോലുള്ളവര്‍ ബംഗളൂരുവില്‍ വന്ന് ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചാല്‍ അത് യുവതീയുവാക്കളെ വഴി തെറ്റിക്കുമെന്നാണ് പ്രതിഷേധക്കാരുടെ അഭിപ്രായം. സണ്ണി ലിയോണ്‍ സാരിയുടുത്ത് വന്നാല്‍ കുഴപ്പമില്ലെന്നും ഇവര്‍ പറയുന്നു.

This post was last modified on December 16, 2017 9:54 am

Related Post
Leave a Comment