X

റാഫേല്‍ കേസിലെ സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് കോണ്‍ഗ്രസ്

തെറ്റായ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയെന്ന് ആരോപിച്ച് സുപ്രീം കോടതിയെ സമീപിക്കുന്നതിനെപ്പറ്റി കോണ്‍ഗ്രസ് ആലോചിച്ചുവരുകയാണ്.

റാഫേല്‍ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും അന്വേഷണം ആവശ്യമില്ലെന്ന വിധി പുനപരിശോധിക്കണമെന്നും കോണ്‍ഗ്രസ്. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കേന്ദ്രത്തിന് കോടതിയലക്ഷ്യ നോട്ടീസ് അയയ്ക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ആവശ്യപ്പെട്ടു. റാഫേല്‍ അഴിമതിക്ക് പ്രായശ്ചിത്തമായി മോദി സര്‍ക്കാര്‍ ഗംഗാസ്‌നാനം നടത്തേണ്ടി വരുമെന്ന് ആനന്ദ് ശര്‍മ അഭിപ്രായപ്പെട്ടു. തെറ്റായ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയെന്ന് ആരോപിച്ച് സുപ്രീം കോടതിയെ സമീപിക്കുന്നതിനെപ്പറ്റി കോണ്‍ഗ്രസ് ആലോചിച്ചുവരുകയാണ്.

റാഫേല്‍ വിമാനങ്ങളുടെ വില സിഎജി (കംപ്‌ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) പരിശോധിച്ചതാണെന്നും സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റ് പിഎസിയുടെ (പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി) പരിഗണനയ്ക്ക് വന്നതാണെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നുണ്ട്. എന്നാല്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് പിഎസി ചെയര്‍മാനും കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവുമായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ പറയുന്നു.

This post was last modified on December 16, 2018 4:32 pm