X

പന്നിപ്പനി: രാജസ്ഥാനില്‍ മരണം 54 ആയി; 1414 പേര്‍ക്ക് വൈറസ് ബാധ

രാജസ്ഥാനില്‍ സംസ്ഥാനത്ത് 1414 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

പന്നിപ്പനി മൂലം ജനുവരി ഒന്ന് മുതല്‍ ഇതുവരെ രാജസ്ഥാനില്‍ മരണം 54 ആയതായി റിപ്പോര്‍ട്ട്. ഇന്നലെ പന്നിപ്പനി ബാധിച്ച രണ്ട് പേര്‍ കൂടി മരിച്ചതോടെയാണിത്. സംസ്ഥാന ആരോഗ്യ വകുപ്പ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. ബിക്കാനീറിലും കരോളിയിലുമാണ് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്ത് 1414 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് 846 പേര്‍ക്കും പന്നിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.വികെ മാഥുര്‍ അറിയിച്ചു. ഡല്‍ഹി അടക്കമുള്ള മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേയും പന്നിപ്പനി ബാധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ രണ്ട് പേര്‍ മരിച്ചിരുന്നു.

This post was last modified on January 23, 2019 8:55 am

Related Post
Leave a Comment