X

കോടതിനടപടികള്‍ കഴിഞ്ഞാല്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങാമെന്ന് പ്രധാനമന്ത്രി മോദി

"രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിന് ഞാന്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിക്കുകയാണ് - കോടതിയില്‍ അയോധ്യ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നിങ്ങളുടെ അഭിഭാഷകര്‍ അവസാനിപ്പിക്കണം".

കോടതിനടപടികള്‍ കഴിഞ്ഞാല്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങാന്‍ ബിജെപി തയ്യാറെന്ന സൂചന നല്‍കി തുടങ്ങാന്‍ ബിജെപിയും സര്‍ക്കാരും തയ്യാറെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. രാമ ക്ഷേത്ര വിഷയത്തില്‍ ഭരണഘടനാപരമായ പരിഹാരം കാണുമെന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടതികള്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഇതിനായി എല്ലാ ശ്രമങ്ങളും നടത്താന്‍ ബിജെപി തയ്യാറാണെന്ന് മോദി പറഞ്ഞു.

ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി മോദി സര്‍ക്കാരിന് മേല്‍ സമ്മദ്ദം ശക്തമാക്കി സംഘപരിവാര്‍ സംഘടനകള്‍ മുന്നോട്ടുപോവുകയും ജനുവരി നാലിന് അയോധ്യ കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയുമാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ് ജുഡീഷ്യല്‍ നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ്. കോടതിയില്‍ കോണ്‍ഗ്രസ് അഭിഭാഷകര്‍ തടസങ്ങളുണ്ടാക്കുകയാണ്. ഇത് നിര്‍ത്തണം. ഇതിനെ രാഷ്ട്രീയപ്രശ്‌നമായി കാണരുത്. രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിന് ഞാന്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിക്കുകയാണ് – കോടതിയില്‍ അയോധ്യ കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നിങ്ങളുടെ അഭിഭാഷകര്‍ അവസാനിപ്പിക്കണം.

This post was last modified on January 1, 2019 7:53 pm