X

ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ പുരുഷ പൊലീസുകാര്‍ വസ്ത്രമഴിച്ച് പീഡിപ്പിച്ചു

അന്വേഷണത്തിന്റെ ഭാഗമായെന്ന് പറഞ്ഞാണ് വസ്ത്രമഴിക്കാന്‍ കുട്ടിയോട് ആവശ്യപ്പെട്ടത്. ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നാണ് പറഞ്ഞത്.

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പുരുഷ പൊലീസുകാര്‍ വിവസ്ത്രയാക്കി പരിശോധിക്കുകയും മാനസിക പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. ഹരിയാനയില്‍ നിന്നുള്ള 14കാരിയാണ് പരാതിയുമായി പഞ്ചാബ് – ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്. ഹരിയാനയിലെ കൈതാലിലാണ് സംഭവം നടന്നത്.

അന്വേഷണത്തിന്റെ ഭാഗമായെന്ന് പറഞ്ഞാണ് വസ്ത്രമഴിക്കാന്‍ കുട്ടിയോട് ആവശ്യപ്പെട്ടത്. ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നാണ് പറഞ്ഞത്. ഒരു പൊലീസുകാരന്‍ തുടയില്‍ പിടിച്ചതായും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ പരാതി പരിഗണിച്ച ജസ്റ്റിസ് രേഖ മിത്തല്‍ ഹരിയാന ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ട്‌സ് അയച്ചു. നവംബര്‍ 20നാണ് ബലാത്സംഗം ചെയ്യപ്പെട്ടതായി കാണിച്ച് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. നവംബര്‍ 23ന് കൈതാലിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ കൊണ്ടുപോയാണ് പെണ്‍കുട്ടിയെ വിവസത്രയാക്കി പീഡിപ്പിച്ചത്.

പൊലീസുകാര്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും പെണ്‍കുട്ടി പറയുന്നു. ബലാത്സംഗം ചെയ്യപ്പെട്ടതിനേക്കാള്‍ വേദന പൊലീസുകാരുടെ പെരുമാറ്റത്തിലാണെന്ന് പെണ്‍കുട്ടി പറയുന്നു. സംഭവം ആരോടും പറയരുതെന്ന് പൊലീസുകാര്‍ പറഞ്ഞു. പിന്നീടാണ് വനിതാ പൊലീസുകാരുടെ അടുത്തേയ്ക്ക്് കൊണ്ടുപോയത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനായുള്ള പോക്‌സോ നിയമ പ്രകാരം കേസെടുക്കണമെന്നാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ ആവശ്യം. ഡിജിപി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും പൊലീസുകാര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടായില്ലെന്ന്് പെണ്‍കുട്ടിയെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

Related Post
Leave a Comment