X

പുതിയ മരക്കുരിശ് നീക്കം ചെയ്‌തെന്ന് കരുതുന്ന രണ്ടുപേര്‍ കസ്റ്റഡിയില്‍

ഇന്നലെ സന്ധ്യക്ക് ശേഷം സ്ഥാപിച്ചതെന്ന കരുതുന്ന പുതിയ കുരിശ് ഇന്ന് പുലര്‍ച്ചെയോ കാണാതാവുകയായിരുന്നു

പാപ്പാത്തിച്ചോലയില്‍ സ്ഥാപിച്ച പുതിയ കുരിശ് നീക്കം ചെയ്‌തെന്ന് കരുതുന്ന രണ്ടുപേര്‍ കസ്റ്റഡിയിലായി. കല്‍പറ്റ സ്വദേശി രാജുവും രാജകുമാരി സ്വദേശി സെബാസ്റ്റ്യയനുമാണ് പിടിയിലായത്. സ്പിരിറ്റ് ഇന്‍ ജീസസിന്റെ സ്ഥാപകന്റെ പേരിലുള്ള പിക്കപ്പ് വാനില്‍ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴായിരുന്നു പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് അന്വേഷണം നടത്തും.  ഇന്നലെ സന്ധ്യക്ക് ശേഷം സ്ഥാപിച്ചതെന്ന കരുതുന്ന പുതിയ കുരിശ് ഇന്ന് പുലര്‍ച്ചെയോ കാണാതാവുകയായിരുന്നു.

This post was last modified on April 22, 2017 8:40 am

Related Post
Leave a Comment