X

ഉര്‍ജിത് പട്ടേലിന്റെ രാജിക്ക് പിന്നില്‍ ആര്‍എസ്എസ് അജണ്ട: രാഹുല്‍ ഗാന്ധി

സ്ഥാപനമെന്ന നിലയില്‍ ആര്‍ബിഐയുടെ താല്‍പര്യം സംരക്ഷിക്കുന്നത് കൊണ്ടാണ് ഉര്‍ജിത് പട്ടേലിന് ഗവര്‍ണര്‍ സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത്.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പ്‌ടേലിന്റെ രാജിക്ക് പിന്നില്‍ ആര്‍എസ്എസ് അജണ്ടയെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടുന്നു. സ്ഥാപനമെന്ന നിലയില്‍ ആര്‍ബിഐയുടെ താല്‍പര്യം സംരക്ഷിക്കുന്നത് കൊണ്ടാണ് ഉര്‍ജിത് പട്ടേലിന് ഗവര്‍ണര്‍ സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത്. കര്‍ഷകര്‍ക്ക് ഈ രാജ്യത്തെ ബാങ്കിംഗ് സംവിധാനം അപ്രാപ്യമാണ്. ദിവസേന കര്‍ഷകര്‍ ജീവനൊടുക്കുകയാണ്. വിജയ് മല്യ, നിരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ക്ക് വേണ്ടിയാണ് ഈ രാജ്യത്തെ ബാങ്കിംഗ് സംവിധാനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിലകൊള്ളുന്നത് – രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രതിപക്ഷ ഐക്യ യോഗത്തിനിടെ ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഭരണഘടനാ സ്ഥാപനങ്ങളെ ഓരോന്നായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. വിജയ് മല്യയെ ഇന്ത്യക്ക് വിട്ടുകിട്ടാനുള്ള ബ്രിട്ടീഷ് കോടതി വിധി മോദി സര്‍ക്കാരിന്റെ വിജയമല്ലെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.