X

‘ഞങ്ങള്‍ എന്തു ചെയ്യണമെന്ന് പുറത്തുള്ളവര്‍ പറഞ്ഞുതരേണ്ട’; അഫ്രീദിക്ക് സച്ചിന്റെ മറുപടി

ഭയാനകവും ആശങ്കാജനകവുമായ സാഹചര്യമാണ് ഇന്ത്യയുടെ അധീനതയിലുള്ള കാശ്മീരില്‍ ഉള്ളതെന്നും ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും അഫ്രീദി

“ഞങ്ങള്‍ എന്തു ചെയ്യണമെന്ന് പുറത്തുള്ളവര്‍ പറഞ്ഞുതരേണ്ട.” കാശ്മീരിനെ കുറിച്ചുള്ള പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ ട്വീറ്റിന് മറുപടി നല്‍കി സച്ചിന്‍ ടെണ്ടുല്‍ക്കര്‍. “നമ്മുടെ രാജ്യത്തെ നയിക്കാനും നിയന്ത്രിക്കാനും കഴിവുള്ള ആളുകളാണ് ഇവിടെ ഉള്ളത്” സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

“ഭയാനകവും” “ആശങ്കാജനകവുമായ” സാഹചര്യമാണ് ഇന്ത്യയുടെ അധീനതയിലുള്ള കാശ്മീരില്‍ ഉള്ളതെന്നും ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നുമാണ് ഏപ്രില്‍ മൂന്നിന് ചെയ്ത ട്വീറ്റില്‍ അഫ്രീദി ആവശ്യപ്പെട്ടത്. “സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തുന്ന പോരാട്ടത്തിന് തടയിടാന്‍ സ്വേച്ഛാധിപത്യ ഭരണകൂടം നിരപരാധികളായ ആളുകളെ കൊലപ്പെടുത്തുകയാണ്. ഐക്യരാഷ്ട്ര സംഘടനയും മറ്റ് അന്താരാഷ്ട്ര സംഘടനകളും എവിടെപ്പോയി? ഈ രക്തചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ എന്തുകൊണ്ടാണ് ഇടപെടാത്തത്?” എന്നായിരുന്നു ട്വീറ്റ്.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഭീകര വിരുദ്ധ സൈനിക നടപടിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മുന്‍ പാക്കിസ്താന്‍ ക്യാപ്റ്റന്‍. ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ 13 ഭീകരരെ കൊന്നിരുന്നു.

This post was last modified on April 5, 2018 9:35 am