X

സ്വവര്‍ഗ ലൈംഗികത കുറ്റമല്ല, സ്വവര്‍ഗ വിവാഹം പ്രകൃതിവിരുദ്ധമെന്ന് ആര്‍എസ്എസ്

സുപ്രീം കോടതിയെ പോലെ ആര്‍എസ്എസും സ്വവര്‍ഗ രതിയെ കുറ്റമായി കാണുന്നില്ലെന്ന് ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് (വക്താവ്) അരുണ്‍ കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സ്വവര്‍ഗ ലൈംഗികത കുറ്റമല്ലെന്നും അതേസമയം സ്വവര്‍ഗ വിവാഹത്തെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ആര്‍എസ്എസ്. സ്വവര്‍ഗ വിവാഹം പ്രകൃതിവിരുദ്ധമാണെന്നും ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് വ്യക്തമാക്കിയും ഇത് ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി സെക്ഷന്‍ 377 അസാധുവാക്കിയും സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ആര്‍എസ്എസ് പ്രതികരിച്ചത്.

സുപ്രീം കോടതിയെ പോലെ ആര്‍എസ്എസും സ്വവര്‍ഗ രതിയെ കുറ്റമായി കാണുന്നില്ലെന്ന് ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് (വക്താവ്) അരുണ്‍ കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ഇന്ത്യന്‍ സമൂഹം ഒരിക്കലും ഇത്തരം ബന്ധങ്ങളെ അംഗീകരിക്കില്ലെന്നും ആര്‍എസ്എസ് വക്താവ് പറഞ്ഞു. സെക്ഷന്‍ 377 റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ലോക്സഭയില്‍ ശശി തരൂര്‍ സ്വകാര്യ ബില്‍ കൊണ്ടുവന്നപ്പോള്‍ ബിജെപി ശക്തിയായി എതിര്‍ത്തിരുന്നു.

Related Post
Leave a Comment